ഇറാനെ ഇന്നുരാത്രി ആക്രമിച്ച് ഇല്ലാതാക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ് പിന്നാലെ ഇറാനിലെ ഇന്ത്യന്‍ പൗരന്മാര്‍ക്കായി ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ച് ഇന്ത്യന്‍ എംബസി.
|
വരുന്ന 48 മണിക്കൂര്‍ സമയത്തേക്ക് നിലവിലെ സ്ഥലത്ത് തന്നെ ഇറാനിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ തുടരണമെന്നാണ് ഇന്ത്യന്‍ എംബസി നിര്‍ദേശിച്ചിട്ടുള്ളത്. സൈനിക സംവിധാനങ്ങള്‍ ഉള്ള ഇടങ്ങളും ബഹുനില കെട്ടിടങ്ങളിലെ മുകളിലത്തെ നിലകളും ഒഴിവാക്കണമെന്നും ഇന്‍ഡോറുകളില്‍ തന്നെ തുടരണമെന്നും എംബസി പറയുന്നു. ഹൈവേ യാത്രകള്‍ ഉണ്ടെങ്കില്‍ ആയത് എംബസിയുമായി ബന്ധപ്പെട്ടുവേണമെന്നും തെഹ്‌റാനിലെ ഇന്ത്യന്‍ എംബസി പ്രസ്താവനയില്‍ അറിയിച്ചു.
ഔദ്യോഗിക അറിയിപ്പുകള്‍ സസൂക്ഷ്മം നിരീക്ഷിക്കണമെന്നും എംബസിയുടെ എമര്‍ജന്‍സി നമ്പരുകള്‍ പ്രവര്‍ത്തന ക്ഷമമാണെന്നും അധികൃതര്‍ വ്യക്തമാക്കി. ഹോര്‍മുസ് കടലിടുക്ക് തുറക്കാത്ത പക്ഷം ഇന്നു രാത്രി ഇറാനെ ഇല്ലാതാക്കുമെന്നാണ് ട്രംപിന്റെ ഭീഷണി. ഊര്‍ജകേന്ദ്രങ്ങളും പാലങ്ങളുമൊക്കെ ആക്രമിക്കാനുള്ള ട്രംപിന്റെ നീക്കത്തെ ഇറാന്‍ തള്ളിക്കളഞ്ഞിരുന്നു. ട്രംപ് ആക്രമിച്ചാല്‍ മേഖലയ്ക്കു പുറത്തേക്ക് തങ്ങളും ആക്രമിക്കുമെന്നും ഇറാന്‍ വ്യക്തമാക്കിയിരുന്നു.
ALSO READ: ഇന്നു രാത്രി ഇറാനെ തച്ചുതകര്‍ക്കുമെന്ന് ട്രംപിന്റെ ഭീഷണി; തിരിച്ചടി ഭീകരമായിരിക്കുമെന്ന് ഇറാന്‍





