15
Aug 2023
Sat
15 Aug 2023 Sat

വനിതാ സുഹൃത്തിനെ വെടിവച്ചുകൊന്ന ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച ഇന്ത്യക്കാരന്‍ യുഎസില്‍ അറസ്റ്റിലായി. 21കാരനായ സിമ്രാന്‍ജിത് സിങ് ആണ് അറസ്റ്റിലായത്. ഒപ്പമുണ്ടായിരുന്ന 34കാരിയെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. കാലിഫോര്‍ണിയയിലെ റോസ് വില്ലെയിലിലെ മാളിന്റെ പാര്‍ക്കിങ് സ്‌പേസിലായിരുന്നു കൊലപാതകം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

യുവതിയെ കൊന്നശേഷം മാളില്‍ കയറി പുതിയ ടീഷര്‍ട്ട് വാങ്ങിയ സിമ്രാന്‍ജിത് ഇതു ധരിച്ചാണ് രക്ഷപ്പെടാന്‍ ശ്രമിച്ചത്. മാളില്‍ നിന്ന് പുറത്തേക്കു പോവുന്ന വഴിയില്‍ വച്ച് പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു.