18
Apr 2024
Tue
18 Apr 2024 Tue
Indian medical student dies after trapped in frozen water fall

കിര്‍ഗിസ്താനിലെ തണുത്തുറഞ്ഞ വെള്ളച്ചാട്ടത്തില്‍ കുടുങ്ങി ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥി മരിച്ചു. ആന്ധ്രാപ്രദേശിലെ അനാകപള്ളി സ്വദേശി ദസരി ചന്ദു(21)ആണ് മരിച്ചത്. കിര്‍ഗിസ്താനില്‍ രണ്ടാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിയായിരുന്നു ദസരി.(Indian medical student dies after trapped in frozen water fall)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആന്ധ്രയില്‍ നിന്നുള്ള നാലു കൂട്ടുകാര്‍ക്കൊപ്പം ഞായറാഴ്ചയാണ് ദസരി വെള്ളച്ചാട്ടത്തിലെത്തിയത്. സന്ദര്‍ശനത്തിനിടെ ദസരി അബദ്ധത്തില്‍ ഐസിനുള്ളില്‍ അകപ്പെടുകയും മരിക്കുകയുമായിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കും.