18
Dec 2023
Sat
18 Dec 2023 Sat

ഇന്ത്യൻ വംശജരായ ദമ്പതികളും മകളും യുഎസിൽ മരിച്ച നിലയിൽ. രാകേഷ് കമൽ(57), ഭാര്യ ടീന(54), മകൾ അരിയാന(18)എന്നിവരെയാണ് യുഎസിലെ മസാചുസെറ്റ്സിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാകേഷിനെയും കുടുംബത്തെയും ഫോണിൽ വിളിച്ചിട്ട് എടുക്കുന്നില്ലെന്ന ബന്ധു പൊലീസിൽ അറിയിച്ചതിനെ തുടർന്ന് തിരച്ചിലിൽ ആണ് വീട്ടിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. രാകേഷിന്റെ മൃതദേഹത്തിന് സമീപത്തു നിന്ന് പൊലീസ് തോക്ക് കണ്ടെടുത്തു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നി​ഗമനം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബോസ്റ്റൻ യൂനിവേഴ്സിറ്റിയിലെ പൂർവ വിദ്യാർഥിയായ രാകേഷ് 2016ൽ ഭാര്യക്കൊപ്പം ചേർന്ന് എജ്യുനോവ എന്ന പേരിൽ കമ്പനിക്കു തുടക്കമിട്ടിരുന്നു. ഹാവഡ് യൂനിവേഴ്സിറ്റി, ഡൽഹി യൂനിവേഴ്സിറ്റി എന്നിവിടങ്ങളിലായിരുന്നു ടീനയുടെ വിദ്യാഭ്യാസം. ദമ്പതികളുടെ മകൾ ന്യൂറോസയൻസ് വിദ്യാർഥിനിയായിരുന്നു.

വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട കമ്പനി വളർച്ച കൈവരിക്കുകയും ഇതിന്റെ വരുമാനം കൊണ്ട് രാകേഷും കുടുംബവും 2019ൽ 40 ലക്ഷം ഡോളർ ചെലവഴിച്ച 11 കിടപ്പുമുറികളോട് കൂടിയ 19000 ചതുരശ്ര അടി വീട് വാങ്ങുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് കമ്പനി നഷ്ടത്തിലാവുകയും 2021ൽ പിരിച്ചുവിടുകയുമായിരുന്നുവെന്ന് റിപോർട്ടുകൾ വ്യക്തമാക്കുന്നു. ഇതിനു പിന്നാലെ വീട് 30 ലക്ഷം ഡോളറിന് വിറ്റു. 2022ൽ ടീന കമൽ പാപ്പരായി പ്രഖ്യാപിക്കണമെന്ന് അപേക്ഷിച്ചിരുന്നു.