യുഎസില്‍ കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥിയെ കാംപസില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പര്‍ഡ്യൂ യൂനിവേഴ്‌സിറ്റിയില്‍ പിജി വിദ്യാര്‍ഥിയായ നീല്‍ ആചാര്യയെ ആണ് ഞായറാഴ്ച രാവിലെ പ്രാദേശിക സമയം 11.30ഓടെ കാംപസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജനുവരി 28 മുതല്‍ നീല്‍ ആചാര്യയെക്കുറിച്ച് വിവരമില്ലെന്നും മകനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്നും അഭ്യര്‍ഥിച്ച് യുവാവിന്റെ മാതാവ് ഗൗരി ആചാര്യ എക്‌സില്‍ പോസ്റ്റിട്ടിരുന്നു. ഇതിനു പിന്നാലെയാണ് മൃതദേഹം കണ്ടെത്തുന്നത്.
|
ജനുവരി 28ന് പുലര്‍ച്ചെ 12.30ന് ഊബറില്‍ കാംപസില്‍ വന്നിറങ്ങിയതാണ് നീല്‍ ആചാര്യയെക്കുറിച്ച് അവസാനമായി ലഭിച്ച വിവരം. ഊബര്‍ ഡ്രൈവറാണ് നീലിനെ കാംപസില്‍ ഇറക്കിവിട്ട വിവരം അറിയിച്ചത്. ഇതിനു ശേഷം യുവാവിന് വേണ്ടി തിരച്ചില്‍ നടത്തി വരുന്നതിനിടെയാണ് മൃതദേഹം കാംപസില്‍ നിന്ന് കണ്ടെത്തിയത്. അതേസമയം നീല്‍ ആചാര്യയുടെ മരണകാരണം വ്യക്തമല്ല.
ദിവസങ്ങള്‍ക്കു മുമ്പ് വികാസ് സൈനിയെന്ന ഇന്ത്യന്‍ വിദ്യാര്‍ഥി യുഎസിലെ ജോര്‍ജിയയില്‍ ഭവനരഹിതനായ യുഎസ് പൗരന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. വികാസ് സൈനി ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ ദിവസങ്ങളോളം അഭയം തേടിയ അക്രമി ഇവിടെ നിന്ന് ഇറങ്ങിപ്പോവാന്‍ ആവശ്യപ്പെട്ടപ്പോള്‍ ചുറ്റികയ്ക്ക് തലയ്ക്കടിച്ചാണ് കൊലപാതകം നടത്തിയത്. ആദ്യ അടിയില്‍ തന്നെ നിലത്തുവീണ വികാസിന്റെ മുഖത്ത് അക്രമി അമ്പതോളം തവണയാണ് ചുറ്റികയ്ക്ക് അടിച്ചത്. പൊലീസ് എത്തുമ്പോള്‍ അക്രമി വികാസിന്റെ മൃതദേഹത്തിനു മുകളില്‍ കയറി നില്‍ക്കുകയായിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





