12
Oct 2025
Sat
ഇന്ത്യന്‍ വിദ്യാര്‍ഥിയെ യുഎസില്‍ വെടിവച്ചുകൊന്നു. ഹൈദരാബാദ് സ്വദേശിയും യുഎസില്‍ ദന്തല്‍ വിദ്യാര്‍ഥിയുമായ ചന്ദ്രശേഖര്‍ പോള്‍(27)ആണ് കൊല്ലപ്പെട്ടത്.
![]() |
|
പാര്‍ട് ടൈം ആയി ഡല്ലാസിലെ ഗ്യാസ് സ്റ്റേഷനില്‍ ജോലി ചെയ്യുന്നതിനിടെ കഴിഞ്ഞദിവസം രാത്രി അജ്ഞാതനായ തോക്കുധാരി യുവാവിനെ വെടിവച്ചുകൊല്ലുകയായിരുന്നു. ഹൈദരാബാദില്‍ ദന്തല്‍ സര്‍ജറിയില്‍ ബിരുദം കരസ്ഥമാക്കിയ യുവാവ് 2023ലാണ് ഉപരിപഠനത്തിനായി യുഎസിലേക്ക് പോയത്.
ആറു മാസം മുമ്പ് ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ ജോലിക്കായി ശ്രമിക്കുന്നതിനിടെയാണ് ഡല്ലാസ് ഗ്യാസ് സ്‌റ്റേഷനില്‍ പാര്‍ട് ടൈം ജോലി നോക്കിയിരുന്നെന്ന് കുടുംബം പറഞ്ഞു. മകന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി കുടുംബം സര്‍ക്കാരിനോട് സഹായം അഭ്യര്‍ഥിച്ചിട്ടുണ്ട്.
ALSO READ: കാര്‍ സൈക്കിളില്‍ ഇടിച്ചുകയറി 9 വയസ്സുകാരന്‍ മരിച്ചു