ന്യൂയോര്‍ക്ക്: ചെറുവിമാനം തകര്‍ന്നുവീണ് ഇന്ത്യന്‍ വംശജ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ മകള്‍ ആശുപത്രിയില്‍. റോമ ഗുപ്ത(63)ആണ് മരിച്ചത്. മകള്‍ റീവ ഗുപ്ത(33)ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയില്‍ ചികില്‍സയിലാണ്. 23കാരനായ പൈലറ്റും പരിക്കുകളോടെ ചികില്‍സയില്‍ കഴിയുന്നുണ്ട്.
|
വിമാനം തകരുന്നതിന് മുമ്പ് കോക്പിറ്റില്‍ നിന്ന് പുക ഉയര്‍ന്നതായി പൈലറ്റ് റിപോര്‍ട്ട് ചെയ്തിരുന്നു. നാല് പേര്‍ക്ക് യാത്ര ചെയ്യാവുന്ന ചെറുവിമാനമാണ് അപകടത്തില്‍പെട്ടത്. നിലത്തുവീണ വിമാനം കത്തിയമര്‍ന്നു. പ്രദേശവാസികളാണ് യാത്രക്കാരെ വിമാനത്തില്‍ നിന്ന് പുറത്തെടുത്തത്.
ഡാനി വെയ്‌സ്മാന്‍ ഫ്‌ളൈറ്റ് സ്‌കൂളിന്റെ ഉടമസ്ഥതയിലുള്ളതാണ് വിമാനം. അടുത്തിടെ വിമാനത്തിന്റെ രണ്ട് സുരക്ഷാപരിശോധനകള്‍ പൂര്‍ത്തിയായതാണെന്ന് അധികൃതര്‍ അറിയിച്ചു. താല്‍പര്യമുള്ള ആളുകള്‍ക്ക് വിമാനത്തിന്റെ പറക്കല്‍ രീതികളും മറ്റും കാണിച്ചുകൊടുക്കുന്ന വിമാനമാണ് അപകടത്തില്‍ പെട്ടത്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


