01
May 2024
Fri
01 May 2024 Fri
IndiGo's Muscat-Kannur service to be suspended; cash refunds to those who booked

അബൂദബി: കണ്ണൂര്‍ ഉള്‍പ്പെടെ ഇന്ത്യയിലെ മൂന്ന് വിമാനത്താവളങ്ങളില്‍ നിന്ന് അബൂദബിയിലേക്ക് ദിവസേനയുള്ള സര്‍വീസുകള്‍ പ്രഖ്യാപിച്ച് ഇന്‍ഡിഗോ. (IndiGo Airlines announces daily service from Kannur to Abu Dhabi ) കണ്ണൂരിനു പുറമേ ഛണ്ഡീഗഡ്, ലഖ്‌നോ എന്നീ വിമാനത്താവളങ്ങളില് നിന്നാണ് പുതിയ സര്‍വീസുകള്‍. അബൂദബിയിലേക്കുള്ള സര്‍വിസ് ശൃംഖല വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി 21 പ്രതിവാര സര്‍വിസുകളും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇതോടെ അബൂദബിയിലേക്കുള്ള ഇന്‍ഡിഗോ വിമാനങ്ങളുടെ എണ്ണം 63 ആയി. പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ചു കൊണ്ട് സുപ്രധാനമായ ചുവടുവെപ്പാണ് ഇന്‍ഡിഗോ നടത്തിയിരിക്കുന്നതെന്ന് സായിദ് അന്താരാഷ്ട്ര വിമാനത്താവളം മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ എലീന സൊര്‍ളിനി പറഞ്ഞു. ഇന്‍ഡിഗോയുടെ പ്രഖ്യാപനം ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്കുള്ള സര്‍വീസ് ശൃംഖല ശക്തിപ്പെടുത്താന്‍ സഹായിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.