24
Jan 2026
Sun
24 Jan 2026 Sun
Indigo flight made emergency landing after bomb threat

ബോംബ് ഭീഷണിയെ തുടര്‍ന്ന് എമര്‍ജന്‍സി ലാന്‍ഡിങ് നടത്തി ഇന്‍ഗിഡോ വിമാനം. ഡല്‍ഹിയില്‍ നിന്ന് ബംഗളുരുവിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനമാണ് എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയത്. ജീവനക്കാരടക്കം 238 യാത്രികരുമായി പോവുകയായിരുന്ന 6ഇ 6650 എന്ന വിമാനമാണ് മാര്‍ഗമധ്യേ നിലത്തിറക്കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഞായറാഴ്ച രാവിലെ വിമാനത്തിന്റെ ശുചിമുറിയില്‍ നിന്ന് കണ്ടെത്തിയ ടിഷ്യൂ പേപ്പറിലായിരുന്നു ബോംബ് ഭീഷണിയുണ്ടായിരുന്നത്. തുടര്‍ന്ന് വിമാനം ലഖ്‌നൗ വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തുകയായിരുന്നു.എന്നാല്‍ പരിശോധനയില്‍ ബോംബ് കണ്ടെത്താനായില്ല.

ALSO READ: കാര്‍ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് ഐടി ജീവനക്കാരന്‍ മരിച്ചു