ചൂടാക്കുകയോ ഉണക്കുകയോ ചെയ്യാനുള്ള അറയിലേക്ക്(ഓവന്‍) അമ്മ അബദ്ധത്തില്‍ വച്ചതിനെ തുടര്‍ന്ന് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. യുഎസിലെ മിസൂരിയിലാണ് സംഭവം. ഒമ്പതുമാസം പ്രായമുള്ള പെണ്‍കുഞ്ഞാണ് ഓവനിലെ ചൂടേറ്റും ശ്വാസംകിട്ടാതെയും മരിച്ചത്. (infant dies after mother put her in oven instead of crib)
|
കുട്ടിയെ കൈയില്‍ നിന്നു താഴെവച്ച ശേഷം ചെറിയ തൊട്ടില്‍ ഉണക്കാന്‍ വയ്ക്കുകയായിരുന്നു അമ്മയുടെ ഉദ്ദേശം. എന്നാല്‍ തൊട്ടില്‍ വയ്‌ക്കേണ്ടതിനു പകരം കുഞ്ഞിനെ ഓവനിലേക്ക് വയ്ക്കുകയായിരുന്നു.
വിവരമറിഞ്ഞ് പൊലീസ് വീട്ടിലെത്തുമ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. കുഞ്ഞിന്റെ വസ്ത്രങ്ങള്‍ കരിയുകയും ശരീരം മുഴുവന്‍ പൊള്ളുകയും ചെയ്ത നിലയിലായിരുന്നു മൃതദേഹം.
മരിയ തോമസ് എന്ന 26കാരിയാണ് ചൂടാക്കുന്ന അറയിലേക്ക് കുഞ്ഞിനെ അബദ്ധത്തില്‍ വച്ചത്. മരിയ തോമസിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരുടെ മാനസികനിലയടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


