21
Apr 2023
Tue
21 Apr 2023 Tue

അഹ്‌മദാബാദ്: ഗുജറാത്ത് ടൈറ്റന്‍സിന്റെ ന്യൂസിലന്റ് താരമായ കെയിന്‍ വില്ല്യംസണ് പകരം ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദസുന്‍ ശാനകയെ ടീമിലെത്തിച്ച് ജി ടി. കരിയറില്‍ ആദ്യമായാണ് ദസുന്‍ ഷനക ഐപിഎല്ലില്‍ കളിക്കുന്നത്. ചെന്നൈ സൂപ്പര്‍ കിംങിസിനെതിരേ ബാറ്റ് ചെയുന്നതിനിടെയാണ് വില്ല്യംസണു പരിക്കേറ്റത്. ബൗണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന വില്ല്യംസണ്‍ ഋതുരാജ് ഗെയ്ക്വാദിന്റെ ഒരു സിക്‌സര്‍ തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് പരിക്കേറ്റത്. സിക്‌സര്‍ തടയാന്‍ വില്ല്യംസണു സാധിച്ചെങ്കിലും താരം നിലത്തുവീണു. നിലത്തുവീണയുടന്‍ തന്റെ വലതു കാല്‍മുട്ട് പൊത്തിപ്പിടിച്ച താരത്തെ താങ്ങിപ്പിടിച്ചാണ് ഗ്രൗണ്ടില്‍ നിന്നു കൊണ്ടു പോയത്.വില്ല്യംസണ്‍ ന്യൂസിലന്റിലേക്ക് യാത്ര തിരിച്ചിരുന്നു. ലങ്കന്‍ ക്യാപ്റ്റനായ ഷനക മികച്ച ഫോമിലുള്ള താരമാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>