ഐപിഎല്‍; ഫിനിഷര്‍മാര്‍ക്ക് ചെന്നൈയെ രക്ഷിക്കാനായില്ല; അവസാന പന്തില്‍ രാജസ്ഥാന് റോയല്‍സ്
13-Apr-2023
ചെന്നൈ: സൂപ്പര്‍ ഫിനിഷര്‍മാരായ എം എസ് ധോണിയും രവീന്ദ്ര ജഡേജയും വെടിക്കെട്ട് ബാറ്റിങുമായി പുറത്താവാതെ നിന്നിട്ടും ഹോം ഗ്രൗണ്ടില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ ജയം നേടാനാവാതെ ചെന്നൈ സൂപ്പര്‍ കിങ്‌സ്. എം എ ചിദംബരം സ്റ്റേഡിയത്തില്‍ മൂന്ന് റണ്‍സിനാണ് സഞ്ജുവിന്റെ ടീമിന്റെ ജയം. 176 എന്ന ലക്ഷ്യത്തിലേക്ക് കുതിച്ച സിഎസ്‌കെയെ 172ന് പിടിച്ചുകെട്ടിയാണ് രാജസ്ഥാന്‍ വിജയം വരിച്ചത്. ജഡേജ 25 ഉം ധോണി 32ഉം റണ്‍സ് നേടി. അജിങ്ക്യാ രഹാനെയും (31) കോണ്‍വെയും (50) ചെന്നൈക്ക് മികച്ച തുടക്കം നല്‍കിയിരുന്നു. അവസാന പന്തില്‍ ജയിക്കാന്‍ ചെന്നൈക്ക് അഞ്ച് റണ്‍സായിരുന്നു വേണ്ടത്. സന്ദീപ് ശര്‍മ്മയെറിഞ്ഞ അവസാന പന്തില്‍ ഒരു റണ്‍ നേടാനെ ധോണിക്കായുള്ളൂ. ജയത്തോടെ രാജസ്ഥാന്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. നേരത്തെ ബട്‌ലറും (52) ദേവ്ദത്ത് പടിക്കലും (38) ആണ് രാജസ്ഥാന് ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തുന്നതില്‍ നിര്‍ണ്ണായക പ്രകടനം പുറത്തെടുത്തത്. അശ്വിനും ഹെറ്റ്‌മെയറും 30 റണ്‍സ് വീതം നേടി. ആര്‍ ആര്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഇന്നും ഗോള്‍ഡന്‍ ഡെക്കായി പുറത്താവുകയായിരുന്നു.