കൊല്‍ക്കത്ത: ഈഡനില്‍ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സിന് തോല്‍വി. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് 23 റണ്‍സിന്റെ തോല്‍വിയാണ് കെകെആര്‍ നേരിട്ടത്. ക്യാപ്റ്റന്‍ നിതേഷ് റാണയും (41 പന്തില്‍ 75), വെടിക്കെട്ട് താരം റിങ്കു സിങും (31 പന്തില്‍ 58*) പൊരുതിയിട്ടും റൈഡേഴ്‌സിന് ഇന്ന് തോല്‍ക്കാനായിരുന്നു വിധി. 229 റണ്‍സിന്റെ ലക്ഷ്യം പിന്തുടരാനിറങ്ങിയ ആതിഥേയര്‍ ഏഴ് വിക്കറ്റിന് 205 റണ്‍സെടുത്ത് ഇന്നിങ്‌സ് അവസാനിപ്പിക്കുകയായിരുന്നു. കൊല്‍ക്കത്തയുടെ ഗുര്‍ബാസ്(0), സുനില്‍ നരേയ്ന്‍ (0), റസ്സല്‍ (3), വെങ്കിടേഷ് അയ്യര്‍ (10) എന്നിവര്‍ക്കൊന്നും ഇന്ന് തിളങ്ങാനായില്ല.
നേരത്തെ എസ്ആര്‍എച്ചിന്റെ ഹാരി ബ്രൂക്ക് ഈ ഐപിഎല്ലിലെ ആദ്യ സെഞ്ചുറി നേടിയിരുന്നു.55 പന്തിലാണ് ബ്രൂക്കിന്റെ സെഞ്ചുറി. സെഞ്ചുറി മികവില്‍ ഹൈദരാബാദ് നാല് വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സ് നേടിയിരുന്നു. മാര്‍ക്രം 50ഉം അഭിഷേക് 32ഉം റണ്‍സ് നേടിയിരുന്നു.
|
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


