10
Mar 2026
Tue
10 Mar 2026 Tue
Iran attacks oil refinery in Haifa and Satelite communication center

ഇസ്രായേലും യുഎസും തങ്ങള്‍ക്കെതിരേ തുടങ്ങിവച്ച യുദ്ധത്തിന് തിരിച്ചടി തുടര്‍ന്ന് ഇറാന്‍. ഇസ്രായേലിലെ ഹൈഫയിലെ എണ്ണ, പ്രകൃതി വാതക ശുദ്ധീകരണ ശാലയും സംഭരണികളും ഡ്രോണാക്രമണത്തിനിരയാക്കിയതായി ഇറാന്‍. ടെല്‍ അവീവിനു സമീപത്തെ ഇസ്രായേലിന്റെ സാറ്റലൈറ്റ് ആശയ വിനിമയ കേന്ദ്രം തകര്‍ത്തുവെന്നും ഇറാന്റെ ഖതം അല്‍ അന്‍ബിയ സായുധ സേന പ്രസ്താവനയില്‍ അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തങ്ങളുടെ എണ്ണ ഡിപ്പോകള്‍ക്കു നേരെ നടത്തിയ ആക്രമണങ്ങള്‍ക്കു തിരിച്ചടിയായാണ് ഈ ആക്രമണമെന്നും പ്രസ്താവന വ്യക്തമാക്കി. വടക്കന്‍ ഇറാഖിലെ കുര്‍ദിഷ് മേഖലയിലെ ഹരിറിലെ യുഎസ് സൈനിക ആസ്ഥാനത്തിനു നേരെ അഞ്ചു മിസൈലുകള്‍ തൊടുത്തതായും സൈനിക വക്താവ് പറഞ്ഞു.

അതിനിടെ ലബനാനു നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഇറാന്റെ നാല് നയതന്ത്ര പ്രതിനിധികള്‍ കൊല്ലപ്പെട്ടു. ബെയ്‌റൂത്തിലെ ഹോട്ടലിനു നേരെയായിരുന്നു ഇസ്രായേല്‍ ആക്രമണം.

അതേസമയം ഇറാന്‍ ആക്രമണത്തില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കൊല്ലപ്പെടുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്തുവെന്ന വാര്‍ത്തയും പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യം ഇസ്രായേല്‍ മാധ്യമങ്ങള്‍ തള്ളിയിട്ടുണ്ട്.

ALSO READ: പരീക്ഷ കഴിഞ്ഞുമടങ്ങവെ പ്ലസ് ടു വിദ്യാര്‍ഥി കുഴഞ്ഞുവീണു മരിച്ചു