17
Sep 2024
Sun
17 Sep 2024 Sun
Iran coal mine blast kills more than 50 many injured

ഇറാനിലെ ദക്ഷിണ ഖൊറാസന്‍ പ്രവിശ്യയിലെ കല്‍ക്കരി ഖനിയിലുണ്ടായ സ്‌ഫോടനത്തില്‍ മരണം 50 കടന്നു. ഇരുപതിലേറെ പേര്‍ക്ക് പരിക്ക്. ശനിയാഴ്ച പ്രാദേശിക സമയം രാത്രി ഏഴു മണിയോടെയാണ് കല്‍ക്കരി ഖനിയില്‍ സ്‌ഫോടനമുണ്ടായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഖനിയിലെ തുരങ്കത്തില്‍ മീഥെയ്ന്‍ വാതകം വലിയ അളവിലുണ്ടായതിനെ തുടര്‍ന്നാണ് സ്‌ഫോടനമെന്ന് അധികൃതര്‍ അറിയിച്ചു. മരണനിരക്ക് ഉയര്‍ന്നേക്കാമെന്ന് തസ്‌നിം വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.