തെഹ്റാന്: പ്രതിഷേധത്തിനിടെ സുരക്ഷാജീവനക്കാരെ വധിച്ച മൂന്നുപേരെ ഇറാനില്‍ വധിച്ചു. മഹ്സ അമിനിയുടെ മരണത്തെ തുടര്‍ന്ന് അരങ്ങേറിയ പ്രതിഷേധത്തിനിടെ സുരക്ഷാജീവനക്കാരെ കൊലപ്പെടുത്തിയ കേസിലാണ് നടപടി.
|
മാജിദ് കസേമി, സാലിഹ് മിര്ഹാഷ്മി, സഈദ് യാഗൂബി എന്നിവരെയാണ് വെള്ളിയാഴ്ച വധിച്ചത്. നവംബര്‍ 26ന് മൂന്ന് സുരക്ഷാജീവനക്കാരെ വെടിവച്ചുകൊന്ന കേസിലാണ് ഇവര്‍ കുറ്റക്കാരാണെന്നു കണ്ടെത്തുകയും വധശിക്ഷയ്ക്ക് വിധേയരാക്കുകയും ചെയ്തത്.
വസ്ത്രധാരണനിയമം ലംഘിച്ചതിന് കസ്റ്റഡിയിലെടുത്ത 22കാരി മഹ്സ അമിനി മരിച്ചതിനെ തുടര്‍ന്ന് ഇറാന് വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു.പ്രതിഷേധവുമായി ബന്ധപ്പെട്ട് തൂക്കിലേറ്റവരുടെ എണ്ണം ഇതോടെ 9 ആയി.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


