വാഷിങ്ടൺ: ഇറാനിൽ ഇന്നലെയുണ്ടായ ഇരട്ട സ്ഫോടനത്തിൽ പങ്കില്ലെന്ന് യുഎസ്. ആക്രമണത്തിന് പിന്നിൽ യുഎസോ ഇസ്രായേലോ ആണെന്ന ആരോപണം തള്ളിയാണ് യുഎസ് പ്രതികരണം. ആക്രമണത്തിൽ ഇസ്രായേലിന് പങ്കുണ്ടെന്ന് വിശ്വസിക്കാൻ തങ്ങൾക്ക് മുന്നിൽ തെളിവുകളില്ലെന്ന് യു.എസ് ആഭ്യന്തര വക്താവ് മാത്യു മില്ലർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
|
സ്‌ഫോടനത്തിന് പിന്നിൽ ഇസ്രയേലാണെന്ന സൂചനയൊന്നും അമേരിക്കക്ക് ലഭിച്ചിട്ടില്ലെന്ന് വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ വക്താവ് ജോൺ കിർബിയും വ്യക്തമാക്കി. യുഎസ് 2020ൽ ഡ്രോൺ ആക്രമണത്തിൽ കൊലപ്പെടുത്തിയ ഇറാൻ സായുധ മേധാവി ഖാസിം സുലൈമാനിയുടെ ചരമ വാർഷിക ദിനത്തിൽ ഒത്തുകൂടിയവർ ആണ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


