31
Mar 2026
Tue
31 Mar 2026 Tue
iran us war

തെഹ്റാന്‍: ഒറ്റുകാര്‍ക്കെതിരേ കര്‍ശന നടപടിയുമായി ഇറാന്‍. ഇസ്‌റായേലിനും അമേരിക്കയ്ക്കും വേണ്ടി ചാരവൃത്തി നടത്തയ നിരവധി പേരെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. ഇസ്‌റായേലിന് രഹസ്യവിവരങ്ങള്‍ കൈമാറിയതിനും ഇറാനെതിരെ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തതിനും 54 പേരെയാണ് ഇറാന്‍ സൈന്യം പിടികൂടിയതെന്ന് വാര്‍ത്താ ഏജന്‍സിയായ തസ്‌നിം റിപ്പോര്‍ട്ട് ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അറസ്റ്റിലായവരില്‍ 41 പേര്‍ക്കെതിരേ ഗുരുതര കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. യുഎസ്, ഇസ്രായേല്‍ ആക്രമണത്തിനിരയായ ഇറാനിലെ വിവിധ കേന്ദ്രങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തി ‘സയണിസ്റ്റ് ഭരണകൂടത്തിന്റെ’ മാധ്യമ കേന്ദ്രങ്ങളിലേക്ക് അയച്ചുകൊടുത്തു എന്നതാണ് പ്രധാന ആരോപണം. രാജ്യത്തെ തന്ത്രപ്രധാനമായ സൈനിക-സിവില്‍ മേഖലകളെക്കുറിച്ചുള്ള വിവരങ്ങള്‍ ചോര്‍ത്തിയതായും ഇറാന്‍ മന്ത്രാലയം വ്യക്തമാക്കി.

ബാക്കിയുള്ളവര്‍ അമേരിക്കയുടെയും ഇസ്‌റായേലിന്റെയും പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സായുധ കൂലിപ്പട്ടാള സംഘങ്ങളില്‍ പങ്കാളികളായവരാണ്. ചാരവൃത്തി തടയാനായി ഇറാന്‍ പുതുതായി നടപ്പിലാക്കിയ കര്‍ശന നിയമങ്ങള്‍ പ്രകാരം, പിടിക്കപ്പെട്ടവര്‍ക്ക് വധശിക്ഷ വരെ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് ജുഡീഷ്യല്‍ വക്താവ് വ്യക്തമാക്കി.

ALSO READ: യുഎസ്-ഇറാന്‍ യുദ്ധം: യുഎഇ ഓഹരി വിപണിക്ക് നഷ്ടം 120 ബില്യണ്‍ ഡോളര്‍; ടൂറിസം മേഖലയ്ക്കും തിരിച്ചടി

അതേസമയം, രാജ്യത്തുടനീളം അമേരിക്കയും ഇസ്‌റായേലും നടത്തിയ ആക്രമണങ്ങളില്‍ വന്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചതായി ഇറാനിയന്‍ റെഡ് ക്രസന്റ് റിപ്പോര്‍ട്ട് പുറത്തുവിട്ടു. സിവിലിയന്‍ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളില്‍ സാധാരണക്കാരുടെ ജീവിതം ദുസ്സഹമായതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇസ്‌റായേലിന്റെ ആക്രമണത്തില്‍ 90,063 വീടുകളും, 307 ആശുപത്രികളും തകര്‍ക്കപ്പെട്ടു. 760 സ്‌കൂളുകള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ചു.

എന്നാല്‍ മേഖലയില്‍ സംഘര്‍ഷം കടുക്കുമ്പോഴും സുരക്ഷാ പരിശോധനകളും അറസ്റ്റും ഇറാന്‍ ശക്തമാക്കിയിട്ടുണ്ട്. വിദേശ രാജ്യങ്ങള്‍ക്ക് വിവരം ചോര്‍ത്തുന്നവര്‍ക്കെതിരെ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നാണ് ഭരണകൂടത്തിന്റെ നിലപാട്. ഇറാന്റെ പരമോന്നത നേതാവിനെ ഉള്‍പ്പെടെ വധിക്കാന്‍ രാജ്യത്തിനകത്തെ ചാരശൃംഖല ഇസ്രായേല്‍ പ്രയോജനപ്പെടുത്തിയതായാണ് കരുതുന്നത്.