18
Mar 2026
Tue
18 Mar 2026 Tue
VDS goverment form elderly welfare department

എസ്ഡിപിഐയുടെ വോട്ട് വേണ്ടെന്നത് യുഡിഎഫിന്റെ തീരുമാനമാണെന്നും താന്‍ അതു പ്രഖ്യാപിക്കുക മാത്രമാണ് ചെയ്തതെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. വോട്ട് വേണമെന്ന് വി ഡി സതീശന്‍ ആവശ്യപ്പെട്ടാല്‍ മാത്രമേ മഞ്ചേശ്വരത്ത് പിന്തുണ നല്‍കൂവെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സി പി എ ലത്തീഫ് ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. കെ സി വേണുഗോപാല്‍ അടക്കമുള്ളവര്‍ക്ക് ഇല്ലാത്ത നിലപാടാണ് വി ഡി സതീശന്‍ സ്വീകരിച്ചിട്ടുള്ളതെന്നും സിപിഎ ലത്തീഫ് ചൂണ്ടിക്കാട്ടിയിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇതിനു മറുപടിയായാണ് വി ഡി സതീശന്‍ തന്റെ നിലപാട് ആവര്‍ത്തിച്ചത്. എസ്ഡിപിഐ നേതാവ് വാര്‍ത്താസമ്മേളനത്തില്‍ തന്നെ മാത്രമാണ് ആക്രമിച്ചതെന്നും എന്നാല്‍ എസ്ഡിപിഐ വോട്ട് വേണ്ടെന്ന യുഡിഎഫ് സ്വീകരിച്ച നിലപാട് താന്‍ അറിയിക്കുകയാണ് ചെയ്തതെന്നും സതീശന്‍ പറഞ്ഞു.

ALSO READ: വഴക്കിനിടെ യുവാവിന്റെ നാലുവയസ്സുകാരനായ മകനെ കാലില്‍ തൂക്കി നിലത്തടിച്ച് അക്രമി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക