തെഹ്‌റാന്‍:ഹോര്‍മുസ് കടലിടുക്കിന് സമീപം ഇസ്രായേല്‍ കപ്പല്‍ ഇറാന്‍ സായുധ സേന പിടിച്ചെടുത്തു. സിറിയയിലെ ഇറാന്‍ കോണ്‍സുലേറ്റിന് നേരേ ഇസ്രായേല്‍ നടത്തിയ ആക്രമണവുമായി ബന്ധപ്പെട്ട് മേഖലയില്‍ സംഘര്‍ഷം രൂക്ഷമാവുന്നതിനിടയിലാണ് സംഭവം. ( Iran’s IRGC seizes ‘Israeli-linked’ ship near Strait of Hormuz )
|
ഇസ്ലാമിക് റവല്യൂഷനറി ഗാര്‍ഡുകളാണ് കപ്പല്‍ പിടിച്ചെടുത്തതെന്ന് ഇറാന്‍ അറിയിച്ചു. ഇസ്രായേല്‍ ആക്രമണത്തില്‍ രണ്ട് ജനറല്‍മാര്‍ ഉള്‍പ്പെടെ ഏഴ് റവല്യൂഷനറി ഗാര്‍ഡുകള്‍ കൊല്ലപ്പെട്ടിരുന്നു. യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് പോവുകയായിരുന്ന എംഎസ്‌സി അരീസ് കപ്പലാണ് പിടിച്ചെടുത്തത്. ഇസ്രായേലി കോടീശ്വരന്‍ ഇയാല്‍ ഓഫറിന്റെ സോഡിയാക്ക് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് കപ്പല്‍.
ഇറാന്‍ സൈനികര്‍ ഹെലികോപ്ടറില്‍ കപ്പലിലേക്ക് ഇറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ വാര്‍ത്താമാധ്യമങ്ങള്‍ക്ക് ലഭിച്ചു. 25 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്.
ഇസ്രായേല്‍ ആക്രമണത്തിനെതിരേ ഇറാന്റെ തിരിച്ചടി ഉടനുണ്ടാവുമെന്ന ഭീഷണി നിലനില്‍ക്കേ കൂടുതല്‍ അമേരിക്കന്‍ പടക്കപ്പലുകള്‍ മേഖലയിലേക്ക് നീങ്ങി. രണ്ട് ഡിസ്‌ട്രോയര്‍ കപ്പലുകളാണ് മേഖലയിലേക്ക് നീങ്ങുന്നതെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപോര്‍ട്ട് ചെയ്തു.


