സ്വവര്‍ഗ വിവാഹം ക്രിമിനല്‍ കുറ്റമാക്കുന്ന നിയമം പാസാക്കി ഇറാഖ് പാര്‍ലമെന്റ്. എല്‍ജിബിടിക്യു ദമ്പതികള്‍ക്ക് 15 വര്‍ഷം വരെ തടവ് ശിക്ഷ വ്യവസ്ഥ ചെയ്യുന്നതാണ് നിയമം. 1988ലെ വ്യഭിചാര വിരുദ്ധ നിയമം ഭേദഗതി ചെയ്ത സ്വവര്‍ഗ ലൈംഗികതയെ എതിര്‍ക്കുന്നതടക്കമുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയ ബില്ല് പാര്‍ലമെന്റ് പാസാക്കിയത്.(Iraq criminalizes same-sex relations LGBTQ couples can face up to 15 years in prison)
|
ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമാവുന്നതും കുറ്റകരമാണ്. ട്രാന്‍സ്ജന്‍ഡര്‍ വ്യക്തികളോ ഡോക്ടര്‍മാരോ ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്താല്‍ അവര്‍ക്ക് മൂന്നുവര്‍ഷം വരെ തടവ് ലഭിക്കും.
അതേസമയം ജന്മനാല്‍ ഉള്ള തകരാറുകള്‍ ശസ്ത്രക്രിയയിലൂടെ പരിഹരിച്ച് ലിംഗനിര്‍ണയം നടത്തുന്നതിന് നിയമം ഇളവ് നല്‍കിയിട്ടുണ്ട്. 329 എംപിമാരില്‍ 170 പേരാണ് ബില്ലിന് അനുകൂലമായി വോട്ട് ചെയ്തത്.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


