ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്‌സ് കോര്‍പ്‌സ്(ഐആര്‍ജിസി)വക്താവ് അലി മുഹമ്മദ് നൈനി ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇറാന്‍ ഇനി യൂറേനിയം സമ്പുഷ്ടീകരണമോ ബാലിസ്റ്റിക് നിര്‍മാണമോ ചെയ്യാന്‍ കഴിയില്ലെന്ന ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ അവകാശവാദത്തെ തള്ളിയ അലി മുഹമ്മദ് നൈനിയുടെ പ്രസ്താവന പുറത്തുവന്ന് അധികം വൈകാതെയായിരുന്നു അദ്ദേഹം കൊല്ലപ്പെട്ടത്.
|
തങ്ങളുടെ മിസൈല്‍ രംഗം കൂടുതല്‍ മികച്ചതാണെന്നും ഈ യുദ്ധ സാഹചര്യത്തിലും മിസൈല്‍ ഉല്‍പ്പാദനം തുടരുന്നുണ്ടെന്നുമായിരുന്നു നൈനിയുടെ പ്രതികരണം. മിസൈല്‍ രംഗം അതിന്റെ ഉന്നതിയില്‍ എത്തിയതായും ശത്രുക്കള്‍ക്കുള്ള സര്‍പ്രൈസുകള്‍ വരുമെന്നും യുദ്ധം മുറുകുന്നതിനനുസരിച്ച് അതു കൂടുതല്‍ സങ്കീര്‍ണവും ശക്തവുമായിരിക്കുമെന്നും നൈനി വ്യക്തമാക്കിയിരുന്നു.
അതേസമയം ഇസ്രായേലിനു നേരെയുള്ള ആക്രമണം ഇറാന്‍ കൂടുതല്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. ഇസ്രായേലിന്റെ എണ്ണ കേന്ദ്രത്തിലും അധിനിവേശ മേഖലകളിലുമടക്കം ഇറാന്റെ ഡ്രോണുകളും മിസൈലുകളും പതിച്ചുകൊണ്ടിരിക്കുകയാണ്.
ALSO READ: പെരുന്നാള്‍ ഖുതുബയ്ക്കിടെ ഇമാം കുഴഞ്ഞുവീണു മരിച്ചു





