16
Jun 2024
Fri
16 Jun 2024 Fri
Israel Lebanon cross border attack

ബൈറൂത്ത്: ഗസയില്‍ വംശഹത്യ തുടരുന്നതിനെ ലബ്‌നാനിലും ഇസ്രായേല്‍ ആക്രമണം ശക്തമാക്കുന്നു.(Israel air strike in south Lebanon)  തെക്കന്‍ ലബനാനിലെ നബാത്തി പ്രവിശ്യയിലെ ഐതറൗണ്‍ ഗ്രാമത്തിന് നേരെ ഇസ്രായേല്‍ ബോംബിട്ടു. രണ്ടു മലകള്‍ക്കിടയിലുള്ള ജനവാസ മേഖലയിലാണ് ആക്രമണം നടന്നത്. പടിഞ്ഞാറന്‍ ബെക്കയിലെ സോഹ്‌മോറില്‍ ഡ്രോണ്‍ ഉപയോഗിച്ചും ആക്രമണം നടത്തി. ആക്രമണത്തില്‍ മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്നയാള്‍ കൊല്ലപ്പെട്ടു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞയാഴ്ച ലബനാന്‍ അതിര്‍ത്തിയില്‍ നടത്തിയ സൈനികാഭ്യാസത്തിന്റെ ചിത്രങ്ങളും വിഡിയോയും ഇസ്രായേല്‍ സൈന്യം ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. അതിനിടെ, ലബനാന്‍ യാത്ര ഒഴിവാക്കണമെന്ന് അമേരിക്ക പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. പ്രത്യേകിച്ച് തെക്കന്‍ ലബനാന്‍, സിറിയന്‍ അതിര്‍ത്തി പ്രദേശങ്ങള്‍, അഭയാര്‍ഥി സെറ്റില്‍മെന്റുകള്‍ എന്നിവ സന്ദര്‍ശിക്കുന്നത് ഒഴിവാക്കണമെന്ന് നിര്‍ദേശത്തില്‍ പറയുന്നു.

ജര്‍മനിയും നെതര്‍ലന്‍ഡ്‌സും പൗരന്‍മാരോട് ലബനാന്‍ വിടാന്‍ കഴിഞ്ഞദിവസം നിര്‍ദേശം നല്‍കിയിരുന്നു.