05
Oct 2023
Mon
05 Oct 2023 Mon

ഇസ്രായേല്‍- ഹമാസ് സംഘര്‍ഷം ആഗോള വിപണിയെയും ബാധിക്കുന്നു. ആഗോളവിപണയില്‍ എണ്ണവില കുതിച്ചുയരുകയാണ്. ഇന്ന് വിലയില്‍ നാല് ശതമാനം വര്‍ധനയാണ് ഉണ്ടായത്. ബാരലിന് 89 ഡോളറിലേക്കാണ് എണ്ണവില ഉയര്‍ന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞ ദിവസങ്ങളില്‍ കുറഞ്ഞ എണ്ണവിലയാണ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കുതിച്ചുയരുന്നത്. ആഗോളവിപണിയില്‍ എണ്ണവില വര്‍ധിക്കുന്നത് രാജ്യത്തെ ഓഹരി വിപണിക്കും തിരിച്ചടിയായിട്ടുണ്ട്. നിക്ഷേപകരുടെ ആസ്തിയില്‍ നാല് ലക്ഷം കോടി രൂപയുടെ കുറവുണ്ടായി. ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത ഓഹരികളുടെ മൊത്തം മൂല്യം 320 ലക്ഷം കോടിയില്‍ നിന്ന് 316 കോടിയായി.

സെന്‍സെക്സില്‍ 469 പോയിന്റ് നഷ്ടത്തില്‍ 65,525ലും നിഫ്റ്റി 141 പോയിന്റ് താഴ്ന്ന് 19,511ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിപിസിഎല്‍, അദാനി പോര്‍ട്സ്, ടാറ്റ സ്റ്റീല്‍, അദാനി എന്റര്‍പ്രൈസസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലുള്ളത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക