18
Mar 2026
Wed
18 Mar 2026 Wed
Israel says Irans intelligence minister killed in strike

ഇറാന്റെ ഇന്റലിജന്‍സ് മന്ത്രി ഇസ്മായില്‍ ഖാതിബിനെ വധിച്ചതായി ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ്. കഴിഞ്ഞദിവസം രാത്രിയിലുണ്ടായ ആക്രമണത്തില്‍ ഇസ്മായില്‍ ഖാതിബിനെ വധിച്ചുവെന്നാണ് വിശദീകരണം. അതേസമയം ഇറാന്റെ ഭാഗത്തുനിന്ന് ഇതുസംബന്ധിച്ച സ്ഥിരീകരണമുണ്ടായില്ല.
കഴിഞ്ഞദിവസമുണ്ടായ ആക്രമണത്തില്‍ ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറി അലി ലാറിജാനിയും ആഭ്യന്തര സുരക്ഷാ സേനയായ ‘ബാസിജ്’ കമാന്‍ഡര്‍ ഗുലാം റെസ സുലൈമാനിയും കൊല്ലപ്പെട്ടിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ALSO READ: ഇറാന്റെ മിസൈലുകളില്‍ നിന്ന് രക്ഷപ്പെടാന്‍ ഷെല്‍ട്ടറുകളിലേക്ക് ഓടിമടുത്ത് ഇസ്രായേല്യര്‍; ആഗ്രഹമുണ്ടെങ്കിലും പോകാനാവാത്ത 240000 ഭിന്നശേഷിക്കാര്‍