ഗസാ സിറ്റി: ഗസയില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ കൂട്ടക്കുരുതി തുടരുന്നു. ആക്രമണത്തില്‍ നിരവധി മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. (Israel strikes Gaza, killing over 400 as ceasefire breaks)
|
സര്‍ക്കാര്‍ ഫോളോ അപ്പ് കമ്മിറ്റി മേധാവി ഇസ്സാം അല്‍ ദാലിസ്, നീതിന്യായ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി അഹ്‌മദ് അല്‍ ഹത്ത, ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ മഹ്‌മൂദ് അബൂ വൈഫ, ആഭ്യന്തര സുരക്ഷാ സര്‍വീസ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ ബഹ്ത് അബൂ സുല്‍ത്താന്‍ തുടങ്ങിയവര്‍ കൊല്ലപ്പെട്ടു.
ഓപ്പറേഷന്‍ സോഡ് ഓഫ് ഓണര്‍ എന്ന പേരിലാണ് ഇസ്രായേലിന്റെ സൈനിക നടപടി. ഹമാസ് വെടിനിര്‍ത്തല്‍ ലംഘിച്ചു എന്നാരോപിച്ചാണ് ആക്രമണം.
റമദാന്‍ അത്താഴസമയത്ത് ഇസ്രായേല്‍ സൈന്യം നടത്തിയ കനത്ത ബോംബിങില്‍ 400ലേറെ ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. നൂറുകണക്കിന് പേര്‍ക്ക് പരിക്കേറ്റു. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്.


