ഗസയിൽ കരയുദ്ധത്തിൽ പങ്കെടുക്കുന്ന ഇസ്രായേൽ മന്ത്രിയുടെ മകൻ ഹമാസ് പോരാളികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. അഞ്ചംഗ ഇസ്രായേലി യുദ്ധകാബിനറ്റിലെ അംഗമായ ഗാദി ഐസൻകോട്ടിന്റെ മകൻ മാസ്റ്റർ സർജന്റ് ഗാൽ മീർ ഐസൻകോട്ട(25)ടക്കം രണ്ടു സൈനികരാണ് കൊല്ലപ്പെട്ടത്. ഇതുവരെ 90 ഇസ്രായേലി സൈനികരാണ് യുദ്ധത്തിൽ കൊല്ലപ്പെട്ടതെന്നാണ് ഇസ്രായേൽ പറയുന്നത്.
|
ഇസ്രായേൽ പ്രതിരോധ സേനയുടെ മുൻ ചീഫ് ഓഫ് സ്റ്റാഫ് കൂടിയാണ് ഗാദി ഐസൻകോട്ട്. വടക്കൻഗസയിലെ ജബലിയ ക്യാംപിൽ തുരങ്കത്തിനു സമീപം നടന്ന ബോംബ് സ്ഫോടനത്തിലാണ് ഗാലൻ ഐസൻകോട്ട് കൊല്ലപ്പെട്ടതെന്ന് ഗാദിക്ക് അറിയിപ്പ് ലഭിച്ചു. ഇസ്രായേൽ പ്രതിരോധ സേനയുടെ തെക്കൻ കമാൻഡ് സന്ദർശിക്കുന്നതിനിടെയാണ് മന്ത്രിക്ക് മകന്റെ മരണവാർത്ത ലഭിക്കുന്നത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026






