18
May 2025
Sun
18 May 2025 Sun
israel army in Gaza

പതിനായിരക്കണക്കിന് സൈനികരെ ഗസയില്‍ വിന്യസിച്ച് ഇസ്രായേല്‍. രാജ്യത്തെ മുഴുവന്‍ സ്റ്റാന്റിങ് ആര്‍മിയും ഗസയിലെത്തിയതായി ടൈംസ് ഓഫ് ഇസ്രായേല്‍ റിപോര്‍ട്ട് ചെയ്തു. (Israel’s entire standing army and armored vehicles in Gaza)  ഗസയിലെ കരസേനാ നീക്കം കൂടുതല്‍ ശക്തമാക്കുകയാണ് ഇസ്രായേല്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കവചിക വാഹനങ്ങളും ടാങ്കുകയും മറ്റ് സൈനികളും പൂര്‍ണമായും ഗസയിലേക്ക് നീങ്ങിയിട്ടുണ്ട്. ഗോലാനി, പാരാട്രൂപ്പര്‍മാര്‍, ഗിവാതി, കൊമാന്‍ഡോ, കിഫ്ര്‍, നഹല്‍, ഏഴ്, 188, 401 ബ്രിഗേഡുകള്‍ ഉള്‍പ്പെടെ ഗസയിലേക്ക് കടന്നതായി റിപോര്‍ട്ടില്‍ പറയുന്നു.

ALSO READ: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്‍ ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചു

റിസര്‍വ് യൂനിറ്റുകളും സൈനിക നീക്കത്തില്‍ പങ്കെടുക്കുന്നുണ്ട്. ഗസ പൂര്‍ണമായും പിടിച്ചെടുക്കാനാണ് സൈന്യം ലക്ഷ്യമിടുന്നത്.

ഇന്ന് പുലര്‍ച്ചെ മുതല്‍ ഒമ്പത് ഫലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ആകാശത്ത് നിന്നും കരയില്‍ നിന്നും ഒരേ സമയമാണ് ആക്രമണം നടക്കുന്നത്. ഭക്ഷണവും മരുന്നുമുള്‍പ്പെടെ ആഴ്ച്ചകളായി തടഞ്ഞു വെക്കപ്പെട്ടതിനാല്‍ ഗസയിലെ വലിയൊരു ഭാഗം പട്ടിണിയുടെ പിടിയിലാണ്.