12
Aug 2024
Sat
12 Aug 2024 Sat
iycc bahrain

മനാമ: ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 77-ാം വാര്‍ഷികാത്തോടനുബന്ധിച്ച്, ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്ര സ്മരണകള്‍ ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് ഐ.വൈ.സി.സി ബഹ്റൈന്‍ മുഹറഖ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ഓണ്‍ലൈന്‍ പ്രസംഗ മത്സര വിജയികളെ പ്രഖ്യാപിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

‘ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം ‘ എന്ന വിഷയത്തില്‍ 3 വിഭാഗങ്ങളായി തിരിച്ചാണ് മത്സരം ക്രമീകരിച്ചിരുന്നത്.
18 വയസിനു മുകളില്‍ ഉള്ളവര്‍ സീനിയര്‍ ആയും, 10 – 18 വരെയുള്ളവര്‍ ജൂനിയര്‍ ആയും, 10 വയസിനു താഴെ ഉള്ളവര്‍ സബ് ജൂനിയര്‍ ആയും ക്രമീകരിച്ചായിരുന്നു മല്‍സരം.

മത്സര വിജയികള്‍
സബ് ജൂനിയര്‍: എവലിന്‍ മോന്‍സി ജേക്കബ് (ഫസ്റ്റ്), അസ്വ്വ മറിയം വി (സെക്കന്റ്), ഹൈറ അനസ്, ഇഷാല്‍ ഫാത്തിമ ഷംസു പി.പി (തേര്‍ഡ് ).

ജൂനിയര്‍: ആര്യനന്ദ ഷിബുമോന്‍ (ഫസ്റ്റ് ), ദിയ നിസാം (സെക്കന്റ് ), ജനോഷ് ജോഗി ജോണ്‍ (തേര്‍ഡ്)

സീനിയര്‍: സൈനുദ്ധീന്‍ കുഞ്ഞു നിസാം (ഫസ്റ്റ്), റജീന ഇസ്മായില്‍ (സെക്കന്റ്), ഷീന നൗഫല്‍ (തേര്‍ഡ്), ഷഫീഖ് അലി കെ ടി (തേര്‍ഡ്). വിജയികളെയും, പരിപാടി സംഘടിപ്പിച്ച ഐ.വൈ.സി.സി മുഹറഖ് ഏരിയ കമ്മിറ്റിയേയും ഐ.വൈ.സി.സി ബഹ്റൈന്‍ ദേശീയ കമ്മിറ്റി അഭിനന്ദിച്ചു.

വിജയികള്‍ക്കുള്ള ഉപഹാരങ്ങള്‍ അടുത്ത ഐ.വൈ.സി.സി പൊതുപരിപാടിയില്‍ നല്‍കുമെന്നും, വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍ നേരുന്നതായും ഐ.വൈ.സി.സി ബഹ്റൈന്‍ മുഹറഖ് ഏരിയ പ്രസിഡന്റ് മണികണ്ഠന്‍ ചന്ദ്രോത്ത്, സെക്രട്ടറി അബ്ദുല്‍ നൂര്‍, ട്രെഷറര്‍ ഷഫിയോണ്‍ കബീര്‍ എന്നിവര്‍അറിയിച്ചു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക