31
Aug 2023
Fri
31 Aug 2023 Fri

സ്റ്റൈല്‍മന്നന്‍ രജനികാന്ത് കേന്ദ്രകഥാപാത്രമായെത്തിയ ജയിലറിന്റെ ആഗോള കലക്ഷന്‍ 470 കോടി രൂപ പിന്നിട്ടു. റിലീസ് ചെയ്ത് എട്ട് ദിവസം കൊണ്ട് ചിത്രം വലിയ കലക്ഷന്‍ നേടിയത്. നെല്‍സന്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാല്‍, ശിവ രാജ്കുമാര്‍ എന്നിവരും സുപ്രധാന റോളുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. പ്രതിനായകവേഷത്തില്‍ ചിത്രത്തിലുടനീളമുള്ള വിനായകനും നിറഞ്ഞുനില്‍ക്കുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്ത്യയില്‍ നിന്ന് മാത്രം 235.65 കോടി രൂപയാണ് ചിത്രം നേടിയത്. എട്ടാം ദിവസം 10 കോടി രൂപയുടെ ടിക്കറ്റുകള്‍ വിറ്റഴിഞ്ഞു.
രമ്യാ കൃഷ്ണന്‍, തമന്ന ഭാട്ടിയ, പ്രിയങ്ക മോഹന്‍, യോഗി ബാബു, വസന്ത് രവി എന്നിവരും ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. റിട്ടയര്‍ ചെയ്ത ജയിലറായ രജനികാന്തിന്റെ മകനായ പൊലീസ് ഉദ്യോഗസ്ഥനെ വര്‍മയെന്ന വിനായകന്‍ തട്ടിക്കൊണ്ടുപോവുന്നതു മുതല്‍ സജീവമാകുന്ന സിനിമ ഉടനീളം ട്വിസ്റ്റുകളും ത്രില്ലുകളും കൊണ്ട് സമ്പന്നമാണ്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക