14
Jul 2025
Tue
14 Jul 2025 Tue

കൊച്ചി: പ്രസവ വീഡിയോ പുറത്ത് വിട്ട സോഷ്യൽ മീഡിയ താരവും ബിജെപി നേതാവും നടനുമായ കൃഷ്ണ കുമാറിന്റെ മകളുമായ ദിയ കൃഷ്ണയെ പരിഹസിച്ചു സംഘപരിവർ സഹയാത്രികനും ജനം ടിവി എഡിറ്ററുമായ അനിൽ നമ്പ്യാർ. തന്റെ യൂട്യൂബ് ചാനലായ ഓസി ടോക്കീസിലൂടെയാണ് 51 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. ഇതിനോടകം ലക്ഷക്കണക്കിന് ആളുകൾ കണ്ട വീഡിയോക്കെതിരെ അശ്ലീലവും പരിഹാസവും നിറഞ്ഞ വാക്കുകളോടെ ആണ് അനിൽ നേരിട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

Janam TV editor Anil Nambiar mocked social media star Diya Krishna, who released a birth video.

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് ദിയ കുഞ്ഞിന് ജന്മം നല്‍കിയത്. നിരവധിപേര്‍ ദിയക്കും കുഞ്ഞിനും ആശംസകള്‍ നേര്‍ന്ന് രംഗത്ത് വന്നതിന് പിന്നാലെ ആണ് അനിലിന്റെ ആക്ഷേപം. പ്രസവത്തിന് മിനിറ്റുകള്‍ മുമ്പാണ് വീഡിയോ ചിത്രീകരിച്ച് തുടങ്ങിയിരിക്കുന്നത്. പ്രസവ സമയത്ത് ഭര്‍ത്താവ് അശ്വിന്‍ ഗണേശും അമ്മയും അച്ഛനും സഹോദരിമാരും ദിയക്ക് ഒപ്പമുണ്ടായിരുന്നു. ലേബര്‍ റൂമിലേക്ക് പോകുന്നതിന് മുമ്പുള്ള നടപടിക്രമങ്ങള്‍ വിശദീകരിച്ചാണ് വീഡിയോ തുടങ്ങുന്നത്.

എന്നാൽ ഇനി ആദ്യ രാത്രിയുടെ ലൈവും ഇടുമോ എന്നാണ് അനിൽ ചോദിച്ചത്.
അനിലിന്റെ പോസ്റ്റ്: “പ്രസവത്തിൻ്റെ തത്സമയ സംപ്രേഷണം🙄
ഇനി ഫസ്റ്റ് നൈറ്റിൻ്റെ ലൈവ് ടെലികാസ്റ്റും വരുമോ ദൈവമേ🤔”

എന്നാൽ അനിലിന് സംഘപരിവാർ അനുകൂലികളില്നിന്ന് തന്നെ കണക്കിന് കിട്ടി. നിരവധി കമന്റുകൾ ആണ് ലഭിച്ചത് എങ്കിലും ഒന്ന് പോലും, പോസ്റ്റിനു പിന്തുണ നൽകുന്നില്ല. ഈ പോസ്റ്റിനേക്കാൾ നിലവാരം ആ പോസ്റ്റിനുണ്ട് എന്നാണ് ഒരാൾ കമന്റ് ഇട്ടത്.

മറ്റൊരു കമന്റ് ഇങ്ങനെ: “ഞാൻ ആ വീഡിയോ മുഴുവനായി കണ്ട ആളാണ്.
അതിൽ വൃത്തികെട്ട രീതിയിൽ ഒന്നും ചിത്രീകരിച്ചിട്ടില്ല.
വളരെ മാന്യമായ രംഗങ്ങൾ മാത്രമേ അതിലുള്ളൂ.
പ്രസവസമയത്ത് ഒരു സ്ത്രീ അനുഭവിക്കുന്ന പ്രയാസങ്ങൾ പല മക്കളും കാണട്ടെ.
അതൊരു മെസേജ് ആണ് സുഹൃത്തേ.
ഇനി ആ സ്ത്രീയുടെ അച്ഛനും അമ്മയും സഹോദരിമാരും കൂടെ ഉണ്ടായതാണോ പ്രശ്നം.
അതൊക്കെ അവരുടെ കുടുംബം തീരുമാനിക്കട്ടെ.
താങ്കൾക്ക് എന്ത് കാര്യം?
ഈ  പോസ്റ്റ് അങ്ങേയറ്റം തരം താണുപോയി എന്ന് എനിക്ക് തോന്നി.
ക്ഷമിക്കണം…”

വേറെ ഒരാളുടെ കമന്റ്: “ഒരു കുടുബം മുഴുവൻ അവരിലൊരാളായി വരുന്ന പുതു ജീവനെ വരവേൽക്കാൻ ആ അമ്മയെ ആശ്വസിപ്പിക്കാൻ ആഘോഷപൂർവം കൂടെ നിന്നത് അത്യധികം ആനന്ദത്തെ തരുന്ന ഒന്നായിരുന്നു . ഇരുണ്ട് തണുത്തുറഞ്ഞ ലേബർ റൂമിൽ ഭയചകിതയായി വേദന കൊണ്ടു പുളഞ്ഞ , കഠിന വേദന നടുവിനെ പിളർത്തുമ്പോൾ പല്ലു കടിച്ചു പിടിച്ച് കണ്ണുകളിലൂടെ ധാരധാരയി കണ്ണീരൊലിപ്പിച്ച് നിസ്സഹായയായി കിടന്ന, ആരെങ്കിലും ഒന്ന് പുറം തലോടിത്തര്വോ എന്ന് ചോദിക്കാൻ പോലും ഭയന്ന എന്നെ എനിയ്ക്കോർമ്മ വന്നു. ഒരു കുഞ്ഞിനെ ഗർഭം ധരിച്ചിരിക്കുമ്പോഴും പ്രസവിക്കുമ്പോഴും നമ്മൾ എത്ര മാനസിക സ്വസ്ഥത അനുഭവിക്കാൻ അവകാശമുള്ളവരാണ്. ഈ വീഡിയോ ഒരു നാഴികക്കല്ലാകട്ടെ. സമൂഹത്തിനും ആശുപത്രികൾക്കും ലേബർ റൂമിലെ നഴ്സുമാരുടെയും ഡോക്ടർമാരുടെയും പെരുമാറ്റത്തിലും.”

Janam TV editor Anil Nambiar mocked social media star Diya Krishna, who released a birth video.