21
Jan 2024
Tue
21 Jan 2024 Tue

ടോക്കിയോ: 400 യാത്രികരുമായെത്തിയ ജപാൻ എയർലൈൻസ് വിമാനം ലാൻഡിങ്ങിനിടെ മറ്റൊരു വിമാനവുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് കത്തിനശിച്ചു. യാത്രികരെ സുരക്ഷിതരായി പുറത്തെത്തിച്ചു. ടോക്കിയോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചൊവ്വാഴ്ചയാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റൺവേയിൽ ഇറങ്ങുന്നതിനിടെയായിരുന്നു വിമാനം അപകടത്തിൽപെട്ടത്. ജപാൻ കോസ്റ്റ് ​ഗാർഡിന്റെ വിമാനമാണ് ലാൻഡിങ് നടത്തിയ വിമാനത്തിൽ ഇടിച്ചതെന്നാണ് റിപോർട്ടുകൾ.

ഇടിയുടെ പിന്നാലെ വിമാനത്തിന്റെ ചിറകിനു സമീപത്തുനിന്ന് തീയും പുകയും ഉയർന്നു. ഇതോടെ യാത്രികരെ എമർജൻസി വാതിലിലൂടെ പുറത്തിറക്കി. ഇതിനു പിന്നാലെ തീ പടർന്നുപിടിച്ചു. തീ കെടുത്താൻ വിമാനത്താവളത്തിലെ അ​ഗ്നിരക്ഷാ സേന ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.