18
Feb 2024
Sun
18 Feb 2024 Sun

ജപാനില്‍ നൂറ്റാണ്ടുകളായി നടന്നുവന്നിരുന്ന പുരുഷന്മാരുടെ നഗ്നമേളയ്ക്ക് അവസാനമായി. വിചിത്രമായ ഈ ആചാരത്തിന് നേതൃത്വം നല്‍കി വന്നിരുന്നവരിലേറെ പേര്‍ക്കും പ്രായംചെന്നതോടെയാണ് ആയിരം വര്‍ഷത്തിലേറെ പഴക്കമുള്ള സോമിന്‍സായി മേള അവസാനിപ്പിക്കേണ്ടി വന്നതെന്ന് സംഘാടകര്‍ പറയുന്നു. ജപാനിലെ ഇവേറ്റ് റീജ്യനിലെ കോകുസേകി ക്ഷേത്രത്തിലായിരുന്നു തിന്മയെ അകറ്റുന്നതിനുള്ള ഈ ആചാരം അരങ്ങേറിയിരുന്നത്. (japan ends 1000 year long sominsai festival)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഓരോവര്‍ഷവും നടക്കുന്ന ഈ ചടങ്ങിലേക്ക് നൂറുകണക്കിന് വിശ്വാസികളും ആയിരക്കണക്കിന് വിനോദസഞ്ചാരികളും എത്തിയിരുന്നു. ചടങ്ങിലെ ഈ തിരക്ക് സംഘാടകര്‍ക്ക് താങ്ങാനാവാതെ വന്നതാണ് ആചാരം അവസാനിപ്പിക്കുന്നതിലേക്ക് കാര്യങ്ങളെത്തിച്ചത്.

ജപാനില്‍ വര്‍ഷംതോറും ജനന നിരക്ക് കുത്തനെ കുറഞ്ഞുപോരുന്നതിനാല്‍ ജനസംഖ്യയിലേറെയും പ്രായംചെന്നവരാണ്. ഇതിനാല്‍ തന്നെ യുവതലമുറയുടെ എണ്ണം കുറയുകയും വിദ്യാര്‍ഥികളില്ലാത്തതിനാല്‍ നിരവധി സ്‌കൂളുകളും വ്യാപാരശാലകളും സേവനകേന്ദ്രങ്ങളും അടച്ചുപൂട്ടുകയുണ്ടായി. അതേസമയം ഭാവിയില്‍ സോമിന്‍സായി തിരികെ വരുമെന്നാണ് നിരവധി ജപാന്‍കാര്‍ കരുതുന്നത്.