21
Jan 2024
Tue
21 Jan 2024 Tue

ടോക്കിയോ: ജപ്പാനിൽ ഇന്നലെ ഒരു ദിവസം മാത്രമുണ്ടായത് 155 ഭൂചലനങ്ങൾ. ഭൂചലനത്തിനു പിന്നാലെ സുനാമിയും ആഞ്ഞടിച്ചിരുന്നു. ഭൂകമ്പത്തിൽ 24 മരണങ്ങളാണ് ഇതുവരെ സ്ഥിരീകരിച്ചത്. നിരവധി പേർ തകർന്ന കെട്ടിടങ്ങൾക്ക് അടിയിൽ കുടുങ്ങിക്കിടക്കുകയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇഷികാവയിലാണ് റിക്ടർ സ്കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂചലനമുണ്ടായത്. ഇവിടെ ഒരു മീറ്ററിലധികം ഉയരത്തിൽ സുനാമിയും ഉണ്ടായി. കെട്ടിടങ്ങൾ നിലംപൊത്തുകയും റോഡുകൾ തകരുകയും ചെയ്തിരുന്നു.