18
Dec 2023
Wed
18 Dec 2023 Wed

മങ്കിപോക്സ് ബാധിച്ച് ജപ്പാനിലെ ആദ്യമരണം സ്ഥിരീകരിച്ചു. മുപ്പതുവയസ്സുകാരനാണ് മരിച്ചത്. ഇയാൾ എച്ച്ഐവി ബാധിതനായിരുന്നുവെന്ന് ജപ്പാൻ ആരോ​ഗ്യമന്ത്രാലയം അറിയിച്ചു. മരിച്ചയാൾ അടുത്ത ദിവസങ്ങളിലൊന്നും യാത്ര ചെയ്തിരുന്നില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. അടുത്ത സമ്പർക്കത്തിലൂടെ മാത്രമാണ് മങ്കിപോക്സ് വൈറസ് പകരുകയെന്നും കൂടുതൽ കേസുകളും ചെറിയ പ്രശ്നങ്ങളോട് വന്നുപോകുമെന്നും എന്നാൽ ചിലപ്പോൾ മരണം സംഭവിച്ചേക്കാമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>