23
Feb 2026
Mon
23 Feb 2026 Mon
Jimmy James

കോഴിക്കോട്: മീഡിയവണ്‍ എക്‌സിക്യുട്ടീവ് എഡിറ്ററായി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജിമ്മി ജെയിംസ് ചുമതലയേറ്റു. മാധ്യമപ്രവര്‍ത്തനരംഗത്തെ മൂന്നുപതിറ്റാണ്ടിന്റെ അനുഭവപരിചയവുമായാണ് മീഡിയവണിന്റെ നേതൃനിരയില്‍ ജിമ്മി ജെയിംസ് എത്തുന്നത്. റിപ്പോര്‍ട്ടര്‍ ടിവി ഡിജിറ്റല്‍ ഹെഡായി പ്രവര്‍ത്തിക്കുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

1998ല്‍ ഡല്‍ഹിയില്‍ ടിവി ഐയിലൂടെ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ച ജിമ്മി ജെയിംസ് ടെലിവിഷന്‍ ന്യൂസ് റിപ്പോര്‍ട്ടര്‍, അവതാരകന്‍ എന്നീ നിലകളില്‍ ശ്രദ്ധയേനാണ്. 2001ല്‍ എഷ്യാനെറ്റ് ന്യൂസിന്റെ ഭാഗമായ ജിമ്മി ഇരുപത് വര്‍ഷം ഇവിടെ പ്രവര്‍ത്തിച്ചു. കോ ഓര്‍ഡിനേറ്റിംഗ് എഡിറ്ററായിരിക്കെ രാജി വെച്ച് ന്യൂഡല്‍ഹി ആസ്ഥാനമായ സെന്റര്‍ ഫോര്‍ ഫിനാന്‍ഷ്യല്‍ അക്കൗണ്ടബിലിറ്റിയില്‍ കമ്യൂണിക്കേഷന്‍ ഡയറക്ടറായി ചുമതലയേറ്റു. പിന്നീട് ദി ഫോര്‍ത്തില്‍ എക്സിക്യൂട്ടീവ് എഡിറ്ററായും ന്യൂസ് 18ല്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്ററായും പ്രവര്‍ത്തിച്ചു. ഏഷ്യാനെറ്റ് ന്യൂസില്‍ ജിമ്മി നയിച്ച അഭിമുഖ പരിപാടിയായ പോയന്റ് ബ്ലാങ്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

റിപ്പോര്‍ട്ടിങ്, ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസം, അഭിമുഖം എന്നീ വിഭാഗങ്ങളില്‍ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡിന് അര്‍ഹനായിട്ടുണ്ട്.

ALSO READ: കോഴിക്കോട് വലിയങ്ങാടിയില്‍ കെട്ടിടത്തിന്റെ ഭാഗം തകര്‍ന്ന് വീണു; പുറത്ത് വിശ്രമിക്കുകയായിരുന്ന മൂന്ന് തൊഴിലാളികള്‍ മരിച്ചു

മലയാള ചാനലുകളില്‍ അടുത്ത കാലത്തായി കൂടുമാറ്റം സജീവമായിട്ടുണ്ട്. റിപോര്‍ട്ടര്‍ എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിന്ന് ഉണ്ണി ബാലകൃഷ്ണന്‍, സുജയ പാര്‍വതി എന്നിവര്‍ക്ക് പിന്നാലെയാണ് ജിമ്മി ജെയിസും കളം മാറി ചവിട്ടിയത്. ഉണ്ണി ബാലകൃഷ്ണന്‍ ഏഷ്യാനെറ്റിലേക്കും സുജയ പുതിയ ചാനലായ ബിഗ് ടിവിയിലേക്കുമാണ് പോയത്. ചാനലുകളിലെ കിടമല്‍സരം മൂര്‍ച്ഛിതോടെയാണ് പരസപരം ചാക്കിട്ടുപിടുത്തവും ചാട്ടവുമൊക്കെ സജീവമായത്.

അന്വേഷണാത്മക റിപോര്‍ട്ടുകള്‍ കൊണ്ട് ശ്രദ്ധേയനായ അനില്‍ ഇമ്മാനുവേലിന്റെയും മാതൃഭൂമിയിലെ പ്രധാന അവതാരകരില്‍ ഒരാളായ മാതു സജിയുടെയും റിപോര്‍ട്ടര്‍ ടിവിയിലേക്കുള്ള വരാവാണ് ഏറ്റവും പുതിയ വാര്‍ത്ത.

ഇടതുപക്ഷത്തെ തുറന്നെതിര്‍ക്കുന്ന ജിമ്മി ജെയിംസിന് മീഡിയ വണ്ണില്‍ കുറേക്കൂടി സ്‌പേസ് ലഭിക്കും. പൊതുവേ ഇടതുപക്ഷത്തോട് ചായ്‌വ് പ്രകടിപ്പിക്കുന്ന റിപോര്‍ട്ടറില്‍ നിന്ന് ജിമ്മി ജെയിംസ് കളംമാറിയത് മീഡിയ വണ്ണിന്റെ കടുത്ത ഇടതുപക്ഷ വിരുദ്ധ നിലപാട് കൂടി കാരണമാണെന്നാണ് കരുതുന്നത്.