18
Feb 2026
Sun
18 Feb 2026 Sun
man committed suicide attempt ater wife arrested for theft dies

ബസ്സില്‍ വച്ച് കുഞ്ഞിന്റെ കൊലുസ് മോഷ്ടിച്ചതിന് ഭാര്യ പിടിയിലായതിന്റെ മനോവിഷമത്തില്‍ ഭര്‍ത്താവ് പെട്രോളൊഴിച്ചു തീകൊളുത്തി. കൊല്ലം അഞ്ചലിലാണ് സംഭവം. അഞ്ചല്‍ പടിഞ്ഞാറ്റിന്‍കര സ്വദേശിയായ റഫീഖാണ് (35) ജീവനൊടുക്കാന്‍ ശ്രമിച്ചത്. ശരീരമാകെ ഗുരുതരമായി പൊള്ളലേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില അതീവ ഗുരുതരമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഏതാനും ദിവസം മുമ്പ് സ്വകാര്യ ബസ്സില്‍ വച്ചാണ് റഫീഖിന്റെ ഭാര്യ സബീന ഒരു കുഞ്ഞിന്റെ സ്വര്‍ണക്കൊലുസ് മോഷ്ടിച്ചത്. അറസ്റ്റിലായ സബീനയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സബിന ജയിലിലായ ശേഷം മകനെ ഭാര്യവീട്ടില്‍ കൊണ്ടുവിട്ട ശേഷമാണ് റഫീഖ് കടുംകൈ ചെയ്തത്.

ALSO READ: ട്രംപിന്റെ വസതിയില്‍ വെടിവയ്പ്; അക്രമിയെ സുരക്ഷാസേന വധിച്ചു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക