മുപ്പത് കോടി രൂപ ഒരു വര്‍ഷം ശമ്പളം. ആകെ പണി ഒരു സ്വിച്ച് ഓണ്‍ ചെയ്യലും ഓഫ് ചെയ്യലും, ഇത്ര സിംപിള്‍ ജോലിക്ക് ഇത്ര വലിയ ശമ്പളം നല്‍കാമെന്ന് പറഞ്ഞിട്ടും ആളെ കിട്ടാനില്ലത്രെ. (JOB AT PHAROS OF ALEXANDRIA: Rs 30 Crore Salary But No Takers Of This Job) ഈജിപ്തിലെ അലക്സാന്‍ഡ്രിയ തുറമുഖത്താണ് കൗതുകകരമായ ഈ ജോലി. ലൈറ്റ് ഹൗസ് കീപ്പര്‍ എന്നാണ് പോസ്റ്റിന്റെ പേര്.
|
അപകടകരമായ പാറകളില്‍ നിന്ന് കപ്പലുകളെ സുരക്ഷിതമായി നയിക്കുന്നതിനാണ് ഭീമന്‍ വിളക്കുള്ള ഈ ലൈറ്റ് ഹൗസ് സ്ഥാപിച്ചിരിക്കുന്നത്. അതു കൊണ്ട് തന്നെ ഈ ലൈറ്റ് എപ്പോഴും കത്തുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയാണ് ലെറ്റ്ഹൗസ് കീപ്പറുടെ ജോലി.
ജോലിയില്‍ യാതൊരു വിധ സമ്മര്‍ദ്ദവും ഇല്ല. ഉറങ്ങാനും വിശ്രമിക്കാനും ടൈം പാസിനൊന്ന് മീന്‍ പിടിക്കാനുമെല്ലാം നിങ്ങള്‍ക്ക് ഇവിടെ സമയം ലഭിക്കും.
എന്നിട്ടും ഈ ജോലിക്ക് ആളെ കണ്ടെത്താന്‍ പ്രയാസപ്പെടുകയാണ് അധികൃതര്‍. കേള്‍ക്കുമ്പോള്‍ സംഭവം എളുപ്പമാണെങ്കിലും വലിയൊരു റിസ്‌ക് ഈ ജോലിക്കുണ്ട്.
ഒറ്റപ്പെടലും ഏകാന്തതയുമാണ് പ്രധാന പ്രശ്‌നം. കരയില്‍ നിന്നും വളരെ അകലെ കടലിന് നടുവിലാണ് ഈ ലൈറ്റ്ഹൗസ് സ്ഥിതി ചെയ്യുന്നത്. ദിവസങ്ങളോ ആഴ്ചകളോ മനുഷ്യ ഇടപെടലുകളില്ലാതെ ഒറ്റയ്ക്ക് ജീവിക്കണം.
ലൈറ്റ്ഹൗസിന് പലപ്പോഴും കൊടുങ്കാറ്റിനെ അഭിമുഖീകരിക്കേണ്ടി വരും എന്നതാണ് മറ്റൊരു കാര്യം. ചിലപ്പോള്‍, കടലില്‍ നിന്ന് തിരമാലകള്‍ വളരെ ഉയരത്തില്‍ ഉയരുകയും അവ ലൈറ്റ്ഹൗസ് പൂര്‍ണ്ണമായും വിഴുങ്ങുകയും ചെയ്യും. ഈ അങ്ങേയറ്റത്തെ പ്രതിബന്ധങ്ങളില്‍ പോലും ലൈറ്റ് കത്തുന്നുണ്ടെന്നത് ജോലിക്കാരന്‍ ഉറപ്പുവരുത്തണം. ഇതാണ് ഈ ജോലിയിലെ മറ്റൊരു വെല്ലുവിളി.
ശമ്പളം വളരെ ഉയര്‍ന്നതാണെങ്കിലും, സൈറ്റില്‍ മറ്റ് സഹപ്രവര്‍ത്തകരോ സൂപ്പര്‍വൈസര്‍മാരോ ഇല്ല എന്നതാണ് ഈ ജോലിയുടെ മറ്റൊരു സവിശേഷത.
ഫാറോസ് ഓഫ് അലക്‌സാണ്ട്രിയ
അപകടകരമായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ ലൈറ്റ് ഹൗസ് നിലവില്‍ വന്നതിന് പിന്നിലൊരു കഥയുണ്ട്. പ്രസിദ്ധ നാവികനായ ക്യാപ്റ്റന്‍ മൊറേഷ്യസ് അലക്‌സാണ്ട്രിയയുടെ സമീപത്ത് വച്ച് ഒരിക്കല്‍ കൊടുങ്കാറ്റില്‍പ്പെട്ടു. കൂറ്റന്‍ പാറ കല്ലുകള്‍ നിറഞ്ഞ് കിടക്കുന്ന ഈ പ്രദേശത്ത് കപ്പല്‍ ഇടിച്ചു മറിഞ്ഞു. ഇതോടെയാണ് കപ്പലുകള്‍ക്ക് അപകട സൂചന നല്‍കുന്നതിന് ഇവിടെ ലൈറ്റ് ഹൗസ് സ്ഥാപിക്കാന്‍ തീരുമാനിച്ചത്.
അന്നത്തെ ഏറ്റവും മികച്ച ആര്‍കിടെക്ടാണ് കടലിന് നടുവില്‍ സ്ഥിതി ചെയ്യുന്ന ലൈറ്റ് ഹൗസ് രൂപകല്‍പ്പന ചെയ്തത്. അപകടരമായ പാറക്കല്ലുകളില്‍ നിന്ന് മാറിപ്പോവാന്‍ കപ്പലുകളെ സഹായിക്കുകയാണ് ലക്ഷ്യം. അലക്‌സാണ്ട്രിയ തുറമുഖത്തുള്ള ഫാറോസ് ദ്വീപിലാണ് ഈ ലൈറ്റ്ഹൗസ് നിര്‍മിച്ചിരിക്കുന്നത്. ഫാറോസ് ഓഫ് അലക്‌സാണ്ട്രിയ എന്ന പേരില്‍ പ്രസിദ്ധമായ ഈ ലൈറ്റ് ഹൗസ് അക്കാലത്ത് ലോകത്തെ മഹാല്‍ഭുതങ്ങളില്‍ ഒന്നായാണ് കരുതപ്പെട്ടിരുന്നത്.


