Job Vacancies | സര്‍ക്കാരില്‍ നിരവധി താല്‍ക്കാലിക/സ്ഥിര തൊഴിലവസരങ്ങള്‍
|
അധ്യാപക ഒഴിവ്
മങ്കട ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മണിക്കൂര്‍ വേദന അടിസ്ഥാനത്തില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സുകളിലെ വിവിധ വിഷയങ്ങള്‍ പഠിപ്പിക്കുവാന്‍ അധ്യാപകരെ ആവശ്യമുണ്ട്. അംഗീകൃത ഹോട്ടല്‍ മാനേജ്‌മെന്റ് ഡിഗ്രിയോ ത്രിവത്സര ഡിപ്ലോമയോ കൂടാതെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഇംഗ്ലീഷ് വിഷയത്തിലും അധ്യാപകന്റെ താല്‍ക്കാലിക ഒഴിവുണ്ട്. [email protected] എന്ന ഇ മെയില്‍ വഴി അപേക്ഷ നല്‍കാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 04933 295733
അധ്യാപക നിയമനം
തൃത്താല ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ 202425 അധ്യയനവര്‍ഷത്തേക്ക് ഇംഗ്ലീഷ് വിഭാഗത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. യു.ജി.സി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയുള്ളവരും കോളേജ് വിദ്യാഭ്യാസ ഉപഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ആഗസ്റ്റ് എട്ടിന് രാവിലെ 10ന് അഭിമുഖത്തിന് ഹാജരാവണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
ഫോണ്‍: 0466 2270353
വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
സ്വകാര്യ സ്ഥാപനങ്ങളിലേക്ക് റിക്രൂട്ട്
മലപ്പുറം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന് കീഴിലുള്ള എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് മാനേജര്‍, അഡ്മിനിസ്‌ട്രേറ്റീവ് മാനേജര്‍, മാര്‍ക്കറ്റിംഗ് റിസര്‍ച്ച് എക്‌സിക്യൂട്ടീവ്, സിവില്‍ എന്‍ജിനീയര്‍(ഡിപ്ലോമ), ണ്‍സ്ട്രക്ഷന്‍ സൈറ്റ് മാനേജര്‍, ഓവര്‍സീയിംഗ് ലാബര്‍, സൈറ്റ് മെഷറര്‍, ടെലികോളര്‍, ബ്രാഞ്ച് മാനേജര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഓഫീസര്‍, ടീം ലീഡര്‍, ആയുര്‍വേദ റിസപ്ഷനിസ്റ്റ്, തെറാപ്പിസ്റ്റ്. ഫ്രന്റ്് ഓഫീസ് എക്‌സിക്യൂട്ടീവ്, കസ്റ്റമര്‍ കെയര്‍, സെയില്‍സ് എക്‌സിക്യൂട്ടീവ്, ഓഫീസ് സ്റ്റാഫ് എന്നീ് തസ്തികകളിലേക്ക് ഇന്റര്‍വ്യൂ നടത്തുന്നു. മലപ്പുറം എംപ്ലോയബിലിറ്റി സെന്ററില്‍ വച്ച് ആഗസ്റ്റ് എട്ട്, ആഗസ്റ്റ് 14 എന്നീ ദിവസങ്ങളിലായി രാവിലെ 10 മുതല്‍ നടക്കുന്ന ഇന്റര്‍വ്യൂവില്‍ യോഗ്യതയുള്ളവര്‍ക്ക് നേരിട്ട് ങ്കെടുക്കാം.
ഫോണ്‍: 0483 2734737, 8078428570
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അസി. പ്രൊഫസര്‍ അഭിമുഖം
തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ഫാര്‍മസി തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. വിദ്യാഭ്യാസ യോഗ്യത എം.ഫാം. പ്രായം പി.എസ്.എസി നിയമപ്രകാരമുള്ളത്. ഒഴിവ് ഒന്ന്. കാലാവധി 179 ദിവസം. പ്രതിമാസ വേതനം പരമാവധി 43,750 രൂപയായിരിക്കും. ഇന്റര്‍വ്യൂ തീയതി ആഗസ്റ്റ് 14 രാവിലെ 11 മണി. തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ കാര്യാലയത്തില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകുന്നവര്‍ ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകളും അവയുടെ ഒരു സെറ്റ് സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ഹാജരാകണം.
ആര്‍.സി.സിയില്‍ ഇന്റേണല്‍ ഓഡിറ്റ് ഓഫീസര്‍
തിരുവനന്തപുരം റീജയണല്‍ കാന്‍സര്‍ സെന്ററില്‍ ‘ഇന്റേണല്‍ ഓഡിറ്റ് ഓഫീസര്‍’ എന്ന തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ആഗസ്റ്റ് 17 ന് വൈകിട്ട് മൂന്ന് വരെയാണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി.
വിശദ വിവരങ്ങള്‍ക്ക് www.rcctvm.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ പാനലിലേക്ക് അപേക്ഷിക്കാം
ഐ.എം.ജി, കൊച്ചി പ്രാദേശിക കേന്ദ്രത്തിലെ ഗസ്റ്റ് കംമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ തപാല്‍ മാര്‍ഗം റീജിയണല്‍ ഡയറക്ടര്‍, ഐ.എം.ജി റീജിയണല്‍ സെന്റര്‍, കൊച്ചി, കാക്കനാട്682030 എന്ന വിലാസത്തില്‍ ബയോഡാറ്റ സമര്‍പ്പിക്കേണ്ടതാണ്. വിശദ വിവരങ്ങള്‍ക്ക് ഐ.എം.ജി വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 14 വൈകുന്നേരം 5 മണി.
എസ്എസ്‌സി റിക്രൂട്ട്‌മെന്റ്: സ്റ്റെനോഗ്രാഫര്‍
സ്റ്റെനോഗ്രാഫര്‍ സി, ഡി തസ്തികകളിലേക്ക് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ 2024 ഒക്ടോബര്‍ നവംബര്‍ മാസങ്ങളില്‍ നടത്തുന്ന കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. https://ssc.gov.in വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. വിശദവിവരങ്ങള്‍ക്ക് www.ssckkr.kar.nic.in, https://gov.in വെബ്‌സൈറ്റുകളില്‍ ജൂലൈ 26 ന് പ്രസിദ്ധീകരിച്ച നോട്ടിഫിക്കേഷന്‍ കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 17 രാത്രി 11 മണി.
ബാങ്ക് ജോലി ആഗ്രഹിക്കുന്നവര്‍ക്കിതാ സുവര്‍ണാവസരം: 896 സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ ഒഴിവുകള്‍
ഗവ. കെയര്‍ഹോമില്‍ ഡെപ്യൂട്ടേഷന്‍ നിയമനം
സാമൂഹ്യനീതി വകുപ്പിന് കീഴില്‍ തിരുവനന്തപുരം പുലയനാര്‍കോട്ടയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. കെയര്‍ഹോമില്‍ സ്റ്റാഫ് നേഴ്‌സ് ഗ്രേഡ് – II തസ്തികയില്‍ ഒരു ഒഴിവ് നിലവിലുണ്ട്. സ്റ്റാഫ് നഴ്‌സ് ഗ്രേഡ് II അല്ലെങ്കില്‍ സമാന സ്വഭാവമുള്ള തസ്തികകളില്‍ 3930083000 രൂപ ശമ്പള സ്‌കെയിലില്‍ സേവനമനുഷ്ഠിച്ച് വരുന്ന സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അന്യത്ര സേവന വ്യവസ്ഥയില്‍ ഒരു വര്‍ഷക്കാലയളവിലേക്ക് നിയമനം ലഭിക്കുന്നതിന് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
താല്‍പര്യമുള്ള അപേക്ഷകര്‍ നിയമനാധികാരിയുടെ നിരാക്ഷേപപത്രം സഹിതം കാര്യാലയ മേധാവി മുഖേന ആഗസ്റ്റ് 31 ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം.
വെളിനല്ലൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ
വെളിനല്ലൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് 202425 സാമ്പത്തിക വര്‍ഷത്തിലെ ഡോക്ടര്‍ നിമയനം പ്രോജക്ട് മുഖേന താല്‍ക്കാലികമായി ഡോക്ടര്‍ നിയമനം നടത്തുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. 40 വയസിന് താഴെ പ്രായമുള്ള എം.ബി.ബി.എസ് ബിരുദവും ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനുമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ആഗസ്റ്റ് 14 ന് രാവിലെ 10.30 ന് വെളിനല്ലൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നടത്തുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം.
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ആഗസ്റ്റ് 14 ന് രാവിലെ 10 മണിക്ക് വെളിനല്ലൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം ഓഫീസില്‍ എത്തിച്ചേരണം.
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്ററില്‍ 30,995 രൂപ മാസ വേതന അടിസ്ഥാനത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെ രണ്ടു പ്രതീക്ഷിത (താത്കാലികം) ഒഴിവുണ്ട്. ഡി.എം.എസ്.പി അല്ലെങ്കില്‍ ക്ലിനിക്കല്‍ സൈക്കോളജിയില്‍ എംഫില്‍, ആര്‍സിഐ റെക്കഗ്‌നിഷന്‍, രണ്ടു വര്‍ഷത്തെ ക്ലിനിക്കല്‍ പരിചയം, ലേണിങ് ഡിസബിലിറ്റിയിലുള്ള വൈദഗ്ദ്യം എന്നിവയാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ വിശദമായ ബയോഡേറ്റ, അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, അപേക്ഷ എന്നിവയുമായി ആഗസ്റ്റ് 14ന് രാവിലെ 11 മണിക്ക് സി.ഡി.സിയില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് നേരിട്ട് ഹാജരാകണം.
വിശദവിവരങ്ങള്‍ക്ക്: www.cdckerala.org
ഫോണ്‍: 0471 2553540


