10
Oct 2023
Wed
10 Oct 2023 Wed

ബി.ടെക്, ഡിപ്ലോമക്കാര്‍ക്ക് അവസരപ്പെരുമഴ: രണ്ടായിരത്തില്‍പ്പരം ഒഴിവുകള്‍; വിശദമായി അറിയാം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍/ പൊതുമേഖലാ/സ്വകാര്യ സ്ഥാപനങ്ങളിലെ രണ്ടായിരത്തില്‍പ്പരം ഒഴിവുകളിലേക്ക് ബി.ടെക്, ഡിപ്ലോമ അപ്രന്റീസുകളെ തെരഞ്ഞെടുക്കുന്നു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കിഴിലുള്ള കളമശ്ശേരി സൂപ്പര്‍വൈസറി ഡെവലപ്പ്‌മെന്റ് സെന്ററും കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ചെന്നൈയിലെ ദക്ഷിണ മേഖലാ ബോര്‍ഡ് ഓഫ് അപ്രന്റീസ്ഷിപ്പ് ട്രെയിനിങും ചേര്‍ന്നാണ് നിയമനം നടത്തുന്നത്.

ബി.ടെക്, ത്രിവത്സര പോളിടെക്‌നിക്ക് ഡിപ്ലോമ പാസായി അഞ്ച് വര്‍ഷം കഴിയാത്തവര്‍ക്കും അപ്രന്റീസ് ആക്ട് പ്രകാരം പരിശീലനം ലഭിക്കാത്തവര്‍ക്കുമാണ് അവസരം.
ബിടെക് കുറഞ്ഞത് 9000 രൂപ, ഡിപ്ലോമ കുറഞ്ഞത് 8000 രൂപ വീതം സ്‌റ്റൈപ്പന്റ് ലഭിക്കും.
ട്രെയിനിങ്ങിനു ശേഷം കേന്ദ്ര ഗവണ്‍മെന്റ് നല്‍കുന്ന പ്രൊഫിഷ്യന്‍സി സര്‍ട്ടിഫിക്കറ്റ് അഖിലേന്ത്യ തലത്തില്‍ തൊഴില്‍ പരിചയമായി പരിഗണിച്ചിട്ടുണ്ട്.

താത്പര്യമുള്ളവര്‍ എസ് ഡി സെന്ററില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം ഇമെയില്‍ മുഖേന ലഭിച്ച രജിസ്‌ട്രേഷന്‍ കാര്‍ഡും സര്‍ട്ടിഫിക്കറ്റുകളുടെയും മാര്‍ക്ക് ലിസ്റ്റുകളുടെയും അസലും, പകര്‍പ്പുകളും, വിശദമായ ബയോഡാറ്റയുടെ പകര്‍പ്പുകളും സഹിതം ഒക്ടോബര്‍ ഏഴിന് രാവിലെ 8ന് കളമശ്ശേരി ഗവ. പോളിടെക്‌നിക് കോളജില്‍ ഹാജരാകണം. അപേക്ഷകന്റെ ഇഷ്ടാനുസരണം ഒന്നില്‍ കൂടുതല്‍ സ്ഥാപനങ്ങളില്‍ ഇന്റര്‍വ്യൂന് പങ്കെടുക്കാം. പങ്കെടുക്കുന്ന സ്ഥാപനങ്ങളുടെ എണ്ണത്തിന് അനുസൃതമായി മാര്‍ക് ലിസ്റ്റുകള്‍, സര്‍ട്ടിഫിക്കറ്റുകള്‍, ബയോഡാറ്റ എന്നിവയുടെ പകര്‍പ്പുകള്‍ കരുതണം.

ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ ഉദ്യോഗാര്‍ഥികള്‍ സൂപ്പര്‍വൈസറി ഡെവലപ്പ്‌മെന്റ് സെന്ററില്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യാനുള്ള അപേക്ഷാ ഫോം എസ് ഡി സെന്റര്‍ വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും. അപേക്ഷാഫോമിനും പങ്കെടുക്കുന്ന കമ്പനികളുടെ വിശദാശംങ്ങള്‍ക്കും www.sdcetnre.org സന്ദര്‍ശിക്കുക.

മുന്‍പ് എസ് ഡി സെന്ററില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. VSSC യില്‍ Hotel Management/Catering Tech/B.com/B.sc/BA ഉദ്യോഗാര്‍ഥികള്‍ക്കും 100ലധികം അവസരങ്ങള്‍ ഉണ്ടെന്ന് VSSC അധികൃതര്‍ അറിയിച്ചിട്ടുണ്ട. ഇവര്‍ ഇന്റര്‍വ്യുവില്‍ പങ്കെടുക്കാന്‍ എസ് ഡി സെന്ററില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ല.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക