27
Dec 2023
Fri
27 Dec 2023 Fri

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ നായകൻ എം എസ് ധോണിയോടുള്ള ആദരസൂചകമായി അദ്ദേഹം ധരിച്ചിരുന്ന ജഴ്സിയുടെ നമ്പരായ 7 ഇനി മുതൽ മറ്റ് കളിക്കാർക്ക് കൊടുക്കില്ല. ഇന്ത്യൻ ടീമിലെ ജഴ്സി നമ്പർ 7നും വിരമിക്കൽ അനുവദിക്കാൻ ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് തീരുമാനം. സചിൻ ടെണ്ടുൽക്കറുടെ 10ാം നമ്പർ ജഴ്സിയും ഇതേപോലെ വിരമിച്ചിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നിലവിൽ 60 വരെയുള്ള നമ്പരുകളാണ് ഇന്ത്യൻ കളിക്കാരുടെ ജഴ്സികളിൽ ബോർഡ് അനുവദിക്കുന്നത്. ഇന്ത്യൻ ടീമിൽ നിന്ന് ഒരു കളിക്കാരൻ ഒരുവർഷത്തിലധികം പുറത്തായാൽ ആ നമ്പർ പുതിയ കളിക്കാരന് അനുവദിക്കുകയും ചെയ്യും. ധോണിയുടെ ക്യാപ്റ്റൻസിക്കു കീഴിലാണ് ഇന്ത്യൻ ടീം ഏകദിന ലോകകപ്പും ടി 20 ലോകകപ്പും നേടുന്നത്.