09
Apr 2025
Wed
09 Apr 2025 Wed
Justice B R Gavai will be next Supreme court Chief Justice

ജസ്റ്റിസ് ബി ആര്‍ ഗവായ് സുപ്രിംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസ് ആകും. ഇത് സംബന്ധിച്ച് ശുപാര്‍ശ നിലവിലെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന കേന്ദ്രത്തിന് കൈമാറി. നിലവിലെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അടുത്തമാസം 13നാണ് വിരമിക്കുന്നത്. ജസ്റ്റിസ് ഗവായ് ഈ വര്‍ഷം നവംബറില്‍ വിരമിക്കും. 2007 ല്‍ ചീഫ് ജസ്റ്റിസായിരുന്ന കെ ജി. ബാലകൃഷ്ണന് ശേഷം സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ആകുന്ന രണ്ടാമത്തെ ദലിതനാണ് ഗവായ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മഹാരാഷ്ട്രയിലെ അമരാവതിയില്‍ നിന്നുള്ള ഗവായ് 1985ലാണ് ബാര്‍ കൗണ്‍സിലില്‍ ചേര്‍ന്നത്. മുന്‍ അഡ്വക്കേറ്റ് ജനറലും മഹാരാഷ്ട്ര ഹൈക്കോടതി ജഡ്ജിയുമായിരുന്ന ബാരിസ്റ്റര്‍ രാജ ഭോണ്‍സാലെയോടൊപ്പം പ്രവര്‍ത്തിച്ചു. തുടര്‍ന്ന് 1987 മുതല്‍ 1990 വരെ ബോംബെ ഹൈക്കോടതിയില്‍ സ്വതന്ത്രമായി പ്രാക്ടീസ് ചെയ്തു. ശേഷം, ഭരണഘടനാ നിയമവും ഭരണ നിയമവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചിലായിരുന്നു പ്രാക്ടീസ്.

1992 ആഗസ്തില്‍ ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചില്‍ അസിസ്റ്റന്റ് ഗവണ്‍മെന്റ് പ്ലീഡറായും അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറായും അദ്ദേഹം നിയമിതനായി. 2000ല്‍ നാഗ്പൂര്‍ ബെഞ്ചിന്റെ ഗവണ്‍മെന്റ് പ്ലീഡറായും പബ്ലിക് പ്രോസിക്യൂട്ടറായും അദ്ദേഹം നിയമിതനായി. ജസ്റ്റിസ് ഗവായ് 2003 ല്‍ ഹൈക്കോടതിയുടെ അഡീഷണല്‍ ജഡ്ജിയായും 2005 ല്‍ സ്ഥിരം ജഡ്ജിയായും നിയമിതനായി. 2019ലാണ് സുപ്രിംകോടതി ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിച്ചത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക