18
Jan 2024
Fri
18 Jan 2024 Fri

ബഹ്‌റയ്‌നിലെ മനാമയില്‍ കോഴിക്കോട് കക്കോടി ചെറുകുളം സ്വദേശി മര്‍ദ്ദനമേറ്റു മരിച്ചു. കൊയമ്പുറത്തു ബഷീര്‍ (57) ആണ് മരിച്ചത്. ബഷീറിനെ മര്‍ദ്ദിച്ച ബഹ്റൈന്‍ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

25 വര്‍ഷമായി റിഫയിലെ ഹാജിയാത്തില്‍ കോള്‍ഡ് സ്റ്റോര്‍ നടത്തി വരികയായിരുന്നു ബഷീര്‍. സംഭവദിവസം കടയിലെത്തിയ സ്വദേശി യുവാവ് സാധനം വാങ്ങിയ ശേഷം പണം നല്‍കാതെ പോവാന്‍ ശ്രമിച്ചു. ഇതു ചോദ്യം ചെയ്ത ബഷീറിന് മര്‍ദ്ദനമേല്‍ക്കുകയായിരുന്നു. ബോധരഹിതനായി വീണ ബഷീറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബഷീറിന്റെ മൃതദേഹം ശനിയാഴ്ച രാവിലെ നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഭാര്യ: ഹയറുന്നിസ. മക്കള്‍: ഫബിയാസ്, നിഹാല്‍, നെഹല.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക