17
May 2023
Fri
17 May 2023 Fri

ചെന്നൈ: ഉലകനായകന്‍ കമലഹാസന്‍ തമിഴ്കത്തെ യുവനടിയുമായി പ്രണയത്തില്‍.തമിഴിന് പുറമെ, ബോളിവുഡിലും മുഖം കാണിച്ച ആന്‍ഡ്രിയ ജെറോമിയുമായി കമലഹാസന്‍ അടുപ്പത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മലയാളത്തില്‍ ഫഹദ് ഫാസിലിന്റെ നായികയായ നടിയാണ് ആന്‍ഡ്രിയ. 30 ഓളം സിനിമയില്‍ അഭിനയിച്ച ആന്‍ഡ്രിയ ഗായിക കൂടിയാണ്. കമല്‍ ഹാസന്‍ സ്വന്തം മകളുടെ പ്രായമുള്ള യുവനടിയുമായി രഹസ്യബന്ധത്തിലാണെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രശസ്ത നടനും സിനിമാ നിരൂപകനുമായ ബൈല്‍വാന്‍ രംഗനാഥന്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടന്റെ വെളിപ്പെടുത്തല്‍.
കമല്‍ ഹാസനും പ്രശസ്ത യുവനടി ആന്‍ഡ്രിയ ജെറേമിയും തമ്മില്‍ രഹസ്യബന്ധത്തിലായിരുന്നു എന്നാണ് ബെയില്‍വാന്‍ രംഗനാഥന്‍ പറയുന്നത്. വിശ്വരൂപം, ഉത്തമവില്ലന്‍, വിശ്വരൂപം 2 തുടങ്ങിയ ചിത്രങ്ങളില്‍ ആന്‍ഡ്രിയയ്ക്ക് അവസരം ലഭിച്ചതിന് കാരണം കമലുമായുള്ള ഈ രഹസ്യബന്ധമാണെന്നും ബെയില്‍വാന്‍ രംഗനാഥന്‍ ആരോപിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗോസിപ്പ് കോളങ്ങളില്‍ എന്നും നിറസാന്നിദ്ധ്യമാണ് ഉലക നായകന്‍ കമല്‍ ഹാസന്‍. സിനിമാ ജീവിതം വന്‍ വിജയമാണെങ്കിലും അത്ര ശോഭനമായിരുന്നില്ല കമല്‍ ഹാസന്റെ ദാമ്പത്യ ജീവിതം. ആദ്യ ഭാര്യ വാണി ഗണപതി മുതല്‍ മൂന്നാമത്തെ ഭാര്യ നടി ഗൗതമി വരെയുള്ളവരുമായുള്ള ബന്ധം കമല്‍ പാതിവഴിയില്‍ അവസാനിപ്പിച്ചിരുന്നു.

1978ലാണ് നടിയും നര്‍ത്തകിയുമായ വാണി ഗണപതിയും കമല്‍ ഹാസനും തമ്മിലുള്ള വിവഹം നടന്നത്. പത്ത് വര്‍ഷത്തോളം നീണ്ട ദാമ്പത്യ ജീവിതം പക്ഷേ വിജയിച്ചില്ല. ഈ ബന്ധം നിയമപരമായി വേര്‍പിരിയും മുമ്പ് തന്നെ നടി സരികയുമായി കമല്‍ ഇഷ്ടത്തിലാകുകയും ഇരുവരും ഒരുമിച്ച് ജീവിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് 2004ല്‍ സരികയില്‍ നിന്ന് കമല്‍ വിവാഹ മോചനം നേടി. ഇതിന് ശേഷമാണ് നടി ഗൗതമിയുമായി കമല്‍ ഹാസന്‍ ബന്ധം തുടങ്ങിയത്. ഒരുമിച്ച് ജീവിച്ചെങ്കിലും ഈ ബന്ധവും പാതിവഴിയില്‍ അവസാനിക്കുകയായിരുന്നു. മൂന്ന് ദാമ്പത്യ ജീവിതവും അവസാനിപ്പിച്ച് വര്‍ഷങ്ങളായി കമല്‍ ഹാസന്‍ സിംഗിളായി കഴിയുകയാണ്. ഇതിനിടെ പൂജാ കുമാറുമായും കമലിന്റെ പേര് പുറത്ത് വന്നിരുന്നു.