15
Feb 2026
Sun
15 Feb 2026 Sun
farmer suicide

കണ്ണൂര്‍: കണ്ണൂര്‍ ചെറുപുഴയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. ഇടവരമ്പ് സ്വദേശി ഏലിയാസ് അമ്പാട്ടാണ് കീടനാശിനി കഴിച്ച് മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മികച്ച പച്ചക്കറി കൃഷി കര്‍ഷകനുള്ള അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായാണ് സൂചന. സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായാണ് സൂചന. ഏലിയാസ് സബ്‌സിഡിക്ക് വേണ്ടി അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, രേഖകളിലെ നൂലാമാലകള്‍ കാരണം അത് കിട്ടാന്‍ വൈകി. വിഷം കഴിച്ച് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയവേയാണ് ഈ പണം ബാങ്ക് അക്കൗണ്ടിലെത്തിയത്.

അതേസമയം, നൂല്‍പുഴയില്‍ സപ്ലൈകോയ്ക്ക് നെല്ല് നല്‍കിയതില്‍ പണം ലഭിക്കാത്തതിനെ തുടര്‍ന്ന് കര്‍ഷകര്‍ പ്രതിസന്ധിയില്‍. രണ്ട് മാസത്തെ കുടിശ്ശികയാണ് കര്‍ഷകര്‍ക്ക് ലഭിക്കാനുള്ളത്. നൂല്‍പ്പുഴ കൃഷിഭവന് കീഴില്‍ രജിസ്റ്റര്‍ ചെയ്ത് 209 കര്‍ഷകരാണ് സപ്ലൈകോയ്ക്ക് നെല്ല് നല്‍കി പണത്തിനായി കാത്തിരിക്കുന്നത്.