01
Oct 2023
Sat
01 Oct 2023 Sat

കണ്ണൂർ: ഗാനമേളയ്ക്കിടെ സ്റ്റേജിൽ കയറി നൃത്തം ചെയ്ത യുവാവിനെ തടയാൻ ശ്രമിച്ച കണ്ണൂർ കോർപ്പറേഷൻ മേയർ ടി ഒ മോഹനന് മർദനം. ഇന്നലെ രാത്രി നടന്ന ദസറ പരിപാടിക്കിടെ കണ്ണൂർ ഷെരീഫിന്റെ നേതൃത്വത്തിലുള്ള ഗാനമേളയിലായിരുന്നു സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സ്റ്റേജിൽ കയറി നൃത്തം ചെയത് ഗാനമേള അലങ്കോലപ്പെടുത്തുന്ന രീതിയിൽ ഇയാൾ രണ്ട് വട്ടം പെരുമാറി. തുടർന്ന് മേയർ ഇടപെട്ടപ്പോൾ യുവാവ് അദ്ദേഹത്തെ പിടിച്ചുതള്ളുകയായിരുന്നു. പിന്നാലെ പൊലീസ് അക്രമിയെ പിടിച്ചുകൊണ്ടുപോയെങ്കിലും പെട്ടെന്ന് വിട്ടയച്ചു.

ഇതോടെ ഇയാൾ വീണ്ടും സ്ഥലത്തെത്തി. വേദിയിൽ കയറാൻ ശ്രമിച്ചു. ഇതോടെ പൊലീസിനെതിരെ മേയർ രംഗത്ത് വന്നു. പരിപാടി കഴിയുന്നത് വരെയെങ്കിലും യുവാവിനെ പിടിച്ചുവയ്ക്കണമായിരുന്നുവെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ദസറ പരിപാടി ഭംഗിയായി നടത്തേണ്ടതിനാൽ പരാതി നൽകുന്നില്ലെന്ന നിലപാടിലാണ് മേയർ. പരിപാടിക്കിടെ അതിക്രമം നടത്തിയ യുവാവ് ലഹരി ഉപയോഗിച്ചിരുന്നതായും ആരോപണമുണ്ട്.