31
Jan 2023
Thu
31 Jan 2023 Thu

പ്രായപൂര്‍ത്തിയാവാത്തവര്‍ക്ക് ഗര്‍ഭനിരോധന ഉറകളുടെയും ഗുളികകളുടെയും വില്‍പ്പന നിരോധിച്ച് കര്‍ണാടക. ഇതുസംബന്ധിച്ച ഉത്തരവ് കര്‍ണാടക ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് സംസ്ഥാനത്തെ ഫാര്‍മസികള്‍ക്ക് പുറപ്പെടുവിച്ചു. സമീപദിവസങ്ങളില്‍ സ്‌കൂളുകളില്‍ നടത്തിയ പരിശോധനയില്‍ നിരവധി കുട്ടികളുടെ ബാഗുകളില്‍ നിന്ന് ഗര്‍ഭനിരോധന ഉറകളും ഗുളികകളും കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഇത്തരമൊരു തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലൈംഗിക രോഗങ്ങള്‍ പകരുന്നതു തടയാനും ജനസംഖ്യാവര്‍ധനവ് തടയാനും സര്‍ക്കാര്‍ ഗര്‍ഭനിരോധനമാര്‍ഗങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നുണ്ടെങ്കിലും ഇത് സ്‌കൂള്‍കുട്ടികള്‍ക്കു വേണ്ടിയുള്ളതല്ലെന്ന് കര്‍ണാടക ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഭഗോജി ടി ഖാനാപൂര്‍ പറഞ്ഞു. അതിനാലാണ് ഇത്തരമൊരു സര്‍ക്കുലര്‍ പുറത്തിറക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക