ഓഫിസ് മുറിയില്‍ യുവതികളെ കെട്ടിപ്പിടിച്ചും ചുംബിച്ചുമുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ കര്‍ണാടകയില്‍ ഡിജിപി(സിവില്‍ റൈറ്റ്‌സ് എന്‍ഫോഴ്‌മെന്റ്) കെ രാമചന്ദ്ര റാവുവിനെ സസ്‌പെന്‍ഡ് ചെയ്തു. ഓഫിസ് മുറിയില്‍ സ്ഥാപിച്ച ഒളി കാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിനു പിന്നാലെയാണ് നടപടി. കെ രാമചന്ദ്ര റാവു നിരവധി സ്ത്രീകളെ കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. വിരമിക്കാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കെയാണ് രാമചന്ദ്ര റാവുവിനെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.
|
രാമചന്ദ്ര റാവു തെറ്റ് ചെയ്തുവെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടുവെന്നും ഇതിനാല്‍ അദ്ദേഹത്തെ പദവിയില്‍ നിന്ന് നീക്കുകയാണെന്നും സസ്‌പെന്‍ഷന്‍ ഉത്തരവില്‍ സര്‍ക്കാര്‍ വ്യക്തമാക്കി. അതേസമയം ഏതൊരു സാഹചര്യത്തിലും സസ്‌പെന്‍ഷന്‍ കാലയളവില്‍ രാമചന്ദ്ര റാവു ആസ്ഥാന ഓഫിസില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി കൂടാതെ പോവാന്‍ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു. വിഷയത്തില്‍ അന്വേഷണത്തിനും സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.
ALSO READ: ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി



