17
Jan 2026
Wed
17 Jan 2026 Wed
youtube medicine death

മധുര: ശരീരഭാരം കുറയ്ക്കാന്‍ യൂട്യൂബ് ചാനലില്‍ പറഞ്ഞ മരുന്ന് കഴിച്ച 19 കാരി ഛര്‍ദ്ദിയും വയറിളക്കവും ബാധിച്ച് മരിച്ചു. തമിഴ്നാട്ടിലെ മധുരയിലാണ് ദാരുണ സംഭവം നടന്നത്. മീനമ്പല്‍പുരം സ്വദേശിനിയും കോളേജ് വിദ്യാര്‍ത്ഥിനിയുമായ കലയരസിയാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ശരീരഭാരം കുറയ്ക്കുന്നതിനായി വെങ്ങാരം (ബോറാക്സ്) ആയിരുന്നു കലയരസി വാങ്ങി കഴിച്ചത്. നാട്ടിലെ മരുന്ന് കടയില്‍ നിന്നായിരുന്നു ഇത് വാങ്ങിയത്. ജനുവരി പതിനാറിന് ഇത് കഴിതിന് പിന്നാലെ പെണ്‍കുട്ടിക്ക് കടുത്ത ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വൈകിട്ടോടെ കുട്ടിയുടെ ആരോഗ്യനില മോശമായി. തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജനുവരി പതിനെട്ടിന് കലയരസിയുടെ പിതാവ് വേല്‍മുരുഗന്‍ സെല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.