കര്‍ണാടകയിലെ മുന്‍ എംഎല്‍എ ബാബുറാവു ബോലാഷെട്ടിയുടെ മകന്റെ മൃതദേഹം കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍. രാജു ബോലാഷെട്ടിയാണ് മരിച്ചത്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. ധര്വാഡിനു സമീപം ആളൊഴിഞ്ഞ ഇടത്താണ് കത്തിയമര്‍ന്ന കാറും കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച മുതല്‍ യുവാവിനെ കാണാനില്ലായിരുന്നു. പുലര്‍ച്ചെ രണ്ടരയ്ക്ക് യുവാവിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആവുകയായിരുന്നു.
|
വാഹനം കത്തുന്നത് കണ്ട പ്രദേശവാസികളാണ് വിവരം പോലീസില്‍ അറിയിച്ചത്. വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് അടിസ്ഥാനമാക്കി നടത്തിയ തിരച്ചിലില്‍ ആണ് രാജു ബോലാഷെട്ടിയുടേതാണ് കാറെന്ന് തിരിച്ചറിഞ്ഞത്. മൃതദേഹം തിരിച്ചറിയാനാവാത്ത വിധം കത്തിയിരുന്നു. മറ്റെവിടെയോ വച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഇവിടെയെത്തിച്ചു കത്തിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. പ്രതികളെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പോലീസ്.
ALSO READ: ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ വഴി തേടി മോദിയെ ഫോണില്‍ വിളിച്ച് ട്രംപ്




